ഓച്ചിറയില്‍ വീട്ടില്‍ നിന്ന് വന്‍ മദ്യ ശേഖരം പിടികൂടി

ഓച്ചിറയില്‍ വീട്ടില്‍ നിന്ന് 124 കുപ്പി മദ്യം പിടികൂടി. ചങ്ങന്‍കുളങ്ങരയില്‍ കൊച്ചു മഠത്തില്‍ വീട്ടില്‍ ഗോപാല കൃഷ്ണന്റെ (49) വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. ഡ്രൈ ഡേയില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് ഗോപാലകൃഷ്ണന് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 124 (62 ലീറ്റര്‍) കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കണ്ടെത്തി. ഗോപാല കൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എക്സൈസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























