മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി. ഫോർട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. ലക്ഷ്മി (78) ആണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കൊലപാതകം. കണ്ണൻ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ലക്ഷ്മിയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മദ്യപിക്കാനായി പണം ചോദിച്ചപ്പോൾ പണം കൊടുത്തില്ല. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ സഹോദരന് നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് കണ്ണൻ അമ്മയെ ചവിട്ടിക്കൊന്നതെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























