അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പ്രത്യേക പരിശോധന... 51 വാഹനങ്ങൾക്കെതിരെ നടപടി

അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെ നടപടി .
എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് നാശമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയതായും കണ്ടെത്തി. വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും സൈലൻസറിൽ മാറ്റം വരുത്തിയതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി. കോമ്പൗണ്ടിങ് ഫീസായി 36,500 രൂപ ഈടാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























