തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ

തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽപ്പെട്ട ഭാര്യ ലതാകുമാരിയെ രക്ഷപ്പെടുത്തിയെങ്കിലും ഭർത്താവ് വിദ്യാധരനായി ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്ന് ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് വെറ്റിനാട് തോട്ടിൽ ജലനിരപ്പ് വർദ്ധിച്ചിരുന്നു. ഇതിനിടയിലാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.
അപകടത്തിന് പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഓട്ടോറിക്ഷ കരയ്ക്കടുപ്പിച്ചെങ്കിലും വിദ്യാധരൻ അതിനുള്ളിലുണ്ടായിരുന്നില്ല. തോട്ടിലെ ശക്തമായ ഒഴുക്കിൽ ഇയാൾ ഒലിച്ചുപോയെന്നാണ് നിഗമനമുള്ളത്.. സംഭവ സ്ഥലത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ തിരച്ചിൽ പൂർത്തിയാക്കിയെങ്കിലും വിദ്യാധരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ശക്തമായ അടിയൊഴുക്കും വെളിച്ചമില്ലായ്മയും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായി. അതേ തുടർന്ന് ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ചു. രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























