കെഎസ്ആർടിസി പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ....

കെഎസ്ആർടിസി പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. പെൻഷൻ വർദ്ധിപ്പിച്ചാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം തള്ളിയത്.
നിലവിൽ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സർക്കാർ . പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന തീരുമാനം ഉത്തരവായും സർക്കാർ ഇറക്കി.
സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്. പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞത് സ്ഥിതി മോശമായതിനാൽ മന്ത്രി സിപി ജോൺ പറഞ്ഞു.
പെൻഷൻ വർധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയാണെന്നും നില മെച്ചപെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























