വിഎസിനെ മലമ്പുഴയില്‍ തളച്ചു... മലമ്പുഴ മാരാരിക്കുളമാകാതിരിക്കാന്‍ ഒരുമുഴം മുമ്പേ എറിഞ്ഞ് വിഎസ്

പഴയ മാരാരിക്കുളം തോല്‍വിയോര്‍ത്ത് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ തമ്പടിക്കുകയാണ്. ഒരേസമയം രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഒന്നിക്കുമ്പോള്‍ കാലുവാരാന്‍ സാധ്യതയുണ്ടെന്നതാണ് മുന്‍കാല അനുഭവവങ്ങള്‍. മറ്റു ജില്ലകളിലെ പര്യടനത്തിനുശേഷം നാലാം തീയതി സ്വന്തം മണ്ഡലത്തിലെത്തിയ വിഎസ് പിന്നീടു മലമ്പുഴസ്ഥാനാര്‍ഥി ആയി ഏറക്കുറെ മാറി. രാഷ്ടീയ ആക്രമണങ്ങള്‍ക്ക് അദ്ദേഹം ആശ്രയിച്ചതു പ്രസ്താവനകളെയും ലേഖനങ്ങളെയും ഫെയ്‌സ്ബുക്കിനെയുമാണ്. പടനായകനെ പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ മറ്റിടങ്ങളിലൊന്നും കിട്ടാത്തതിന്റെ നിരാശയിലായി ഇതോടെ മറ്റു സ്ഥാനാര്‍ഥികള്‍.
മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ആകെ ഇരുപതുദിവസത്തോളം വിഎസ് മലമ്പുഴയില്‍ തന്നെ ഉണ്ടായി. പ്രവര്‍ത്തകരുടെ യോഗം ആദ്യം വിളിച്ച വിഎസ് പിന്നീടു തിരഞ്ഞെടുപ്പു കണ്‍വന്‍ഷനു പുറമേ പഞ്ചായത്തു കണ്‍വന്‍ഷനുകളിലും അനവധി കുടുംബയോഗങ്ങളിലും പങ്കെടുത്തു. മുഖ്യമന്ത്രിയായിരിക്കേ കഴിഞ്ഞതവണ മത്സരിച്ച വേളയില്‍ ഏതാണ്ടു പത്തുദിവസത്തോളം മാത്രമേ വിഎസ് മണ്ഡലത്തിലുണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെ പ്രഭാത നടത്തത്തോടെ തന്നെ വോട്ടുതേടല്‍ ആരംഭിച്ച വിഎസ് രാവിലെയും വൈകിട്ടും പര്യടനങ്ങളും നടത്തിപ്പോന്നു. ഒരു ദിവസം പാലക്കാട്ടെ തന്നെ മറ്റിടങ്ങളില്‍ വോട്ടുതേടി. പ്രചാരണം തീര്‍ന്നാല്‍ വോട്ടിടാനായി ആലപ്പുഴയ്ക്ക് പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















