സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
നിരവധി മഹല്ലുകളുടെ ഖാളിയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റുമാണ്. ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്മദ് ബാഫഖി-ശരീഫ നഫീസ ബീവി എന്നിവരുടെ മകനായി 1938 ലാണ് ജനിച്ചത്. കൊയിലാണ്ടിയിലെ മാപ്പിള സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടന്നത്. വിദ്യാർത്ഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു.
ജാമിഅ നൂരിയ്യയിൽ അൽ മുനീർ മാസിക പുറത്തിറക്കിയതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃരംഗത്ത് സജീവമായിരുന്നു അദ്ദേഹം . സംസ്കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ നടക്കും.
"
https://www.facebook.com/Malayalivartha
























