സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും വൈറൽ! ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്?

26 വയസ്സുകാരനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുർനൂർ ബ്രാറിന്റെ പേരിൽ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വലിയ വിവാദമാകുന്നു. താരത്തിന്റേതെന്ന് അവകാശപ്പെടുന്ന അർധനഗ്നമായ സെൽഫിയും യുവതികളുമായുള്ള സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളുമാണ് വൈറലായത്. യുവതികളോട് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നാണ് പ്രചരിക്കുന്ന ചാറ്റുകളിലെ ആരോപണം.
ഇതിനിടെ മൻമീത് കൗർ എന്ന യുവതിയുമായി താരത്തിന് ബന്ധമുണ്ടായിരുന്നുവെന്നും വിവാദത്തിന് പിന്നാലെ ബന്ധം അവസാനിച്ചുവെന്നുമുള്ള പ്രചാരണങ്ങളും സജീവമാണ്.
എന്നാൽ പുറത്തുവന്ന ചിത്രങ്ങളും ചാറ്റുകളും യഥാർഥമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചിത്രങ്ങൾ മോർഫ് ചെയ്തതാണോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗുർനൂർ ബ്രാറോ ബിസിസിഐയോ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.
വിവാദം ശക്തമാകുമ്പോൾ പ്രചരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.
https://www.facebook.com/Malayalivartha
























