ജിഷയുടെ ശരീരത്തിലുണ്ടായിരുന്ന കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തിക്കഴിഞ്ഞതായി പറയപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന് മുന്‍പ് തിടുക്കത്തില്‍ പ്രതിയെ പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് നേതൃത്വത്തിന്റെ നിലപാട്.
കത്തി അടക്കം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുണ്ടായ മാരകമായ ഒട്ടേറെ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ആയുധങ്ങളില്‍ ഒരെണ്ണം പോലും കണ്ടെത്താനായില്ല. ഇതോടെയാണ് കടിയേറ്റ പാടുകള്‍ മുന്‍നിര്‍ത്തി അന്വേഷിച്ചത്. പല്ലുകള്‍ക്കിടയില്‍ അസാധാരണ വിടവുള്ളയാളാണ് കടിച്ചതെന്ന് മൃതദേഹത്തിന്റെ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് ബെംഗ്ലൂരൂവില്‍ നിന്നുള്ള ഫൊറന്‍സിക് ഒഡന്റോളജിസ്റ്റിന്റെ സഹായം തേടി, ഈ ദന്തഘടന വികസിപ്പിച്ച് പല്ലുകളുടെ മാതൃക അന്വേഷണസംഘം ഉണ്ടാക്കി. ഇത് വച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ ഇതര സംസ്ഥാനക്കാരനില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ കുറ്റം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനകളാണ് ഇനിയുള്ള വഴി. മൃതേദഹത്തില്‍ കടിയേറ്റ ഭാഗത്ത് നിന്നെടുത്ത സാംപിളുകള്‍ രാജീവ് ഗാന്ധി സെന്ററില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംശയിക്കുന്നയാളുടെ ഉമിനീര്‍ ഇതുമായി ഒത്തുനോക്കുന്നുണ്ട്. കുടാതെ ഡിഎന്‍എ അടക്കം ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയാണ്. ഇവ വേഗത്തില്‍ പൂര്‍ത്തിയായി കിട്ടാന്‍ അന്വേഷണ സംഘം കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.
രാജീവ് ഗാന്ധി സെന്ററില്‍ ഈ പരിശോധനക്ക് മുന്‍ഗണന ലഭിക്കാന്‍ ഉന്നതതലത്തില്‍ നിന്നും ഇടപെടലുണ്ട്. ഇവ പൂര്‍ത്തിയാക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പ്രതിയെ പ്രഖ്യാപിക്കുന്നതിനോട് പൊലീസ് നേതൃത്വത്തിന് യോജിപ്പില്ല. ഇപ്പോള്‍ സംശയിക്കപ്പെടുന്നയാള്‍ കൊല നടന്ന സമയത്ത് ജിഷയുടെ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നുവെന്നതാണ് ദന്തഘടനക്ക് പുറമെയുള്ള സംശയം. എന്നാല്‍ ഇയാളടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപ് തൊട്ടടുത്താണ് എന്നതിനാല്‍ ഇതുമാത്രം കണക്കാക്കാനുമാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















