കാഴ്ച്ചശക്തിയില്ലാത്തവര്‍ക്ക് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കി

സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും കണ്ടറിയാന്‍ കഴിയാത്തവര്‍ക്ക് തൊട്ടറിഞ്ഞ് വോട്ടുചെയ്യാന്‍ മൂന്നുജില്ലകളില്‍ സംവിധാനം. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് ബ്രയിലി ലിപിയില്‍ ബാലറ്റ് പേപ്പര്‍ തയാറാക്കിയത്.
ബാലറ്റില്‍ മറഞ്ഞിരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും കാണണമെന്നില്ല. കാഴ്ചയുള്ളവരുടെ സഹായവും തേടേണ്ട. തൊട്ടറിയാം. അതനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാം.
തിരുവനന്തപുരം,കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ബ്രയിലി ബാലറ്റ് ഉണ്ടാകും. തലസ്ഥാന ജില്ലയില്‍ മാത്രം അഞ്ഞൂറിലേറെപ്പേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടും. ആറുവര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം എല്ലാജില്ലകളിലും ഏര്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ ബ്രയിലി അച്ചടിയന്ത്രങ്ങള്‍ ആവശ്യമാണ്.
ആര്‍ക്കുവോട്ടുചെയ്യണമെന്ന തീരുമാനം ആരോടുംപങ്കിടാതെ നടപ്പാക്കാന്‍ കാഴ്ചയില്ലായ്മ ഒരുതടസ്സമാകരുത്. അതാണ് ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha