കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശത്തിനിടെ പലയിടങ്ങളിലും സംഘര്‍ഷം. ചെര്‍പ്പുളശേരിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസും കേന്ദ്രസേനയും ലാത്തി വീശി. 12 പേര്‍ക്ക് പരിക്കേറ്റു. അങ്കമാലിയില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശി. തിരുവനന്തപുരം ബാലരാമപുരത്തും സംഘര്‍ഷമുണ്ടായി. കല്ലേറില്‍ എസ്‌ഐ വിജയകുമാറിന് പരിക്കേറ്റു.വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയ്ക്കു നേരെ ചെരുപ്പേറുണ്ടായി. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വാഹനത്തിനുനേരെ ആക്രമണമുണ്ടായി. കല്ലേറിലും സോഡാ കുപ്പിയേറിലും വാഹനത്തിന്റെ ചില്ല് തകര്‍ന്നു. എന്നാല്‍ സ്ഥാനാര്‍ഥിക്ക് പരിക്കില്ല. കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















