ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?

400-ലധികം കുഴിമാടങ്ങൾ, മുലയൂട്ടാൻ പോലും സമ്മതിക്കാത്ത ക്രൂരത; യേശുവിനെ കാണിച്ച് നൽകാമെന്ന് പറഞ്ഞ് പട്ടിണിക്കിട്ട് കൊന്നത് അഞ്ഞൂറിലധികം പേരെ,ഒടുവിൽ പാസ്റ്റർക്ക് 200 വർഷത്തെ തടവ് ശിക്ഷ. സ്വർഗത്തിലെത്താൻ കുറുക്കുവഴിയിൽ വീണ് പട്ടിണി കിടന്ന് മരണപ്പെട്ടതാകട്ടെ 190 കുട്ടികളും ഒരു മുതിർന്നയാളുമാണ്. വെള്ളവും ഭക്ഷണവും നൽകരുതെന്ന കര്‍ശന നിർദേശമാണ് ദുരന്തത്തിലേക്ക് എത്തിച്ചത്.ലോകത്തെ മുഴുവൻ നടുക്കിയ കൂട്ടക്കൊല യേശുക്രിസ്തുവിനെ നേരിട്ട് കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ
സ്വയം പ്രഖ്യാപിത ദൈവദാസനും 'ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്' തലവനുമായ പോൾ മക്കൻസിക്ക് ആണ് ഒടുവിൽ 200 വർഷത്തെ തടവുശിക്ഷ. ലോകം അവസാനിക്കുന്നതിന് മുമ്പ് യേശുവിനെ കാണാനായി മരണം വരെ ഉപവസിക്കാൻ അനുയായികളെ പ്രേരിപ്പിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്ത ക്രൂരതയ്ക്കാണ് കോടതി ഇയാൾക്ക് കഠിനതടവ് വിധിച്ചത്.കെനിയയുടെ ചരിത്രത്തെത്തന്നെ നടുക്കിയ വലിയ കൂട്ടക്കൊലപാതകത്തിനാണ് ഈ വിധിയിലൂടെ നീതി നടപ്പിലാകുന്നത്. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന് 100 വർഷവും, നേരിട്ട് നടത്തിയ കൊലപാതകങ്ങൾക്ക് 100 വർഷവും എന്നിങ്ങനെയാണ് പോൾ മക്കൻസിക്ക് കോടതി ശിക്ഷ വിധിച്ചത്.
കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. ക്രിസ്ത്യൻ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിച്ച മതപ്രബോധകനായിരുന്നു പോൾ മക്കെൻസി.
മുമ്പ് ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന മക്കെൻസി 2003-ലാണ് 'ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ്' എന്ന പേരിൽ സ്വന്തമായി കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത 16 വർഷത്തിനുള്ളിൽ കെനിയയിലുടനീളം സഭയ്ക്ക് ശാഖകൾ ഉണ്ടാകുകയും ആയിരക്കണക്കിന് അനുയായികളെ ആകർഷിക്കുകയും ചെയ്തു. ടൈംസ് ടിവി എന്ന സ്വന്തം ടെലിവിഷൻ ചാനലിലൂടെയാണ് മക്കെൻസി തൻ്റെ പ്രസംഗങ്ങളും വിചിത്രമായ ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചിരുന്നത്.
വിദ്യാഭ്യാസത്തെ 'തിന്മ'യെന്നും, രോഗശാന്തിക്കുള്ള ചികിത്സകളെ 'ദൈവിക സിദ്ധാന്തങ്ങൾക്ക് വിരുദ്ധം' എന്നും, ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ 'പിശാചിൻ്റെ അടയാളം' എന്നും ഇയാൾ സ്വന്തം ചാനലിലൂടെ വിശേഷിപ്പിച്ചു.തീവ്രമായ ആശയങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് 2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി,
ലോകാവസാനം അടുത്തെത്തിയെന്നും യേശുക്രിസ്തുവിനെ നേരിൽ കാണാൻ പട്ടിണി കിടന്ന് മരിക്കണമെന്നും വിശ്വസിപ്പിച്ചാണ് കിഴക്കൻ കെനിയയിലെ ഷാക്കഹോള വനമേഖലയിലേക്ക് മക്കെൻസി തന്റെ അനുയായികളെ എത്തിച്ചത്.
https://www.facebook.com/Malayalivartha


























