Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മമ്മൂട്ടിയുടെ നല്ല മനസ് കാണാത്തതെന്ത്? പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു; മമ്മൂട്ടിയെ വെറുതേ വിടൂ, രാഷ്ട്രീയ വൈരം മാറ്റിവെച്ച് സൗഹൃദം കാത്ത് നേതാക്കൾ


പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം


40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാരിയായ അമ്മ അറസ്റ്റിൽ


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മമ്മൂട്ടിയുടെ നല്ല മനസ് കാണാത്തതെന്ത്? പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു; മമ്മൂട്ടിയെ വെറുതേ വിടൂ, രാഷ്ട്രീയ വൈരം മാറ്റിവെച്ച് സൗഹൃദം കാത്ത് നേതാക്കൾ

09 NOVEMBER 2026 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച പ്രാദേശിക അവധി

അമ്മയെയും കുഞ്ഞിനെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് :_ *_സാക്ഷി കോടതിയില്‍ എത്തിയത് പോലീസ് സുരക്ഷയില്‍._*

ഇറാന്റെ മിസൈലുകൾക്ക് ഇനി ദൂരപരിധിയില്ല! 2,000 കിലോമീറ്റർ നിയന്ത്രണം നീക്കി; യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും നേരെ ഭീഷണി, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കത്തിന് പിന്നിലെന്ത്?

കരമന കൂടത്തിൽ കൊലപാതകം: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി

കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു...

രാഷ്ട്രീയ വേദികളിൽ കണ്ടാൽ കടുത്ത പോരാട്ടം! പ്രസംഗങ്ങളിൽ പരസ്പരം വിമർശനം, ആരോപണങ്ങൾ, വാക്കുകൊണ്ടുള്ള ഏറ്റുമുട്ടൽ. പക്ഷേ ഒരു വിവാഹമോ കുടുംബത്തിലെ സന്തോഷമോ വന്നാൽ ഈ പോരാട്ടങ്ങൾക്കൊക്കെ അവധിയാണ്. ചുവപ്പും കാവിയും കോൺഗ്രസിന്റെ കൊടിയും മാറ്റിവെച്ച് ഒരേ വേദിയിൽ ഒത്തുകൂടാൻ ഇവർക്കറിയാം! പുറമേ ചീറ്റപ്പുലികളെപ്പോലെ പോരടിക്കുമ്പോഴും അകത്ത് ഞങ്ങളൊന്നാണേ എന്ന സന്ദേശം പല ചടങ്ങുകളിലും കാണ്.

ഇപ്പോൾ ബി. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹവിശേഷമാണ് കേരളത്തിൽ ചർച്ചയാകുന്നത്. ആശംസകൾ നേരാൻ ​ഗോപാല കൃഷ്ണന്റെ വീട്ടിലെത്തിയ മമ്മൂട്ടിയുടെ വീഡിയോ വൈറലൈയിരുന്നു. അതിനിടയിൽ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിലും പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

തൃശൂരിലെ ബി. ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഈ സൗഹൃദക്കാഴ്ചകൾ വീണ്ടും ചർച്ചയാകുന്നത്. മകളുടെ വിവാഹത്തിന് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖരെയാണ് അദ്ദേഹം ക്ഷണിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിവാഹത്തിലും അതിനുശേഷമുള്ള വിരുന്നിലും പങ്കെടുത്തിരുന്നു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ചടങ്ങിനെത്തി. വിവാഹത്തിന് എത്താൻ കഴിയാതിരുന്ന മുൻമന്ത്രി ആർ. ബിന്ദു പിന്നീട് വീട്ടിലെത്തുകയും ചെയ്തു. രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിലുള്ള നേതാക്കൾ ഒരു കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന കാഴ്ചയായിരുന്നു ഇത്.

ഇതേക്കുറിച്ച് ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. രാഷ്ട്രീയത്തിനും മതത്തിനും ഭാഷയ്ക്കും വേഷത്തിനുമൊക്കെ അപ്പുറത്താണ് സൗഹൃദമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേരളത്തിൽ ഈ സൗഹൃദം എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും സമീപകാലത്ത് അത് ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുടുംബചടങ്ങുകളാണ് പരസ്പര സ്നേഹവും സൗഹൃദവും വളർത്താനുള്ള വേദികളെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഇതിനിടയിലാണ് നടൻ മമ്മൂട്ടിയുടെ സന്ദർശനവും അതിനെച്ചൊല്ലിയുള്ള സൈബർ ആക്രമണവും വിവാദമായത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ നവദമ്പതികളെ ആശംസിക്കാനായി മമ്മൂട്ടി ഗോപാലകൃഷ്ണന്റെ തൃശൂരിലെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഈ സന്ദർശനത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഛിദ്രശക്തികളാണെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. കേരളത്തിൽ രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം വളരുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രവർത്തകരെന്ന വ്യാജേന ചിലർ നടത്തുന്ന ഇടപെടലുകളാണിതെന്ന വാദവും അദ്ദേഹം മുന്നോട്ടുവച്ചു.

ഇവിടെയാണ് ഈ സംഭവത്തിലെ മറ്റൊരു കൗതുകം. രാഷ്ട്രീയമായി ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോൾ പരസ്പരം ശക്തമായി ഏറ്റുമുട്ടുകയും ചെയ്യും. എന്നാൽ വ്യക്തിപരമായ ബന്ധങ്ങളും കുടുംബസൗഹൃദങ്ങളും അതിനപ്പുറം നിലനിൽക്കുന്നുണ്ടെന്നതിന് ഉദാഹരണമായാണ് ഗോപാലകൃഷ്ണൻ ഈ വിവാഹച്ചടങ്ങിനെ ചൂണ്ടിക്കാട്ടുന്നത്.

അപ്പോൾ ചോദ്യം ഇതാണ്: രാഷ്ട്രീയത്തിൽ ഇത്രയേറെ വൈരവും പോരാട്ടവും ഉണ്ടാകുമ്പോഴും വ്യക്തിജീവിതത്തിലെ സൗഹൃദങ്ങൾ സംരക്ഷിക്കാൻ നേതാക്കൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഒരു വിവാഹവീട്ടിലെത്തിയ മമ്മൂട്ടിയെ എന്തിനാണ് രാഷ്ട്രീയത്തിന്റെ പേരിൽ ആക്രമിക്കുന്നത്? രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ രാഷ്ട്രീയത്തിൽത്തന്നെ നിൽക്കട്ടെ. സൗഹൃദത്തെയും വ്യക്തിബന്ധങ്ങളെയും അതിന്റെ പേരിൽ വിചാരണ ചെയ്യേണ്ടതുണ്ടോ? മമ്മൂട്ടിയുടെ സന്ദർശനവും ഗോപാലകൃഷ്ണന്റെ പ്രതികരണവും ഇപ്പോൾ ഉയർത്തുന്ന പ്രധാന ചർച്ച ഇതാണ്. രാഷ്ട്രീയം വേറെ കുടുംബം വേറെ സൗഹൃദം വേറെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമ്മൂട്ടിയുടെ നല്ല മനസ് കാണാത്തതെന്ത്? പിണറായിയും സതീശനുമടക്കം വിവാഹത്തിൽ പങ്കെടുത്തു; മമ്മൂട്ടിയെ വെറുതേ വിടൂ, രാഷ്ട്രീയ വൈരം മാറ്റിവെച്ച് സൗഹൃദം കാത്ത് നേതാക്കൾ  (12 minutes ago)

ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച പ്രാദേശിക അവധി  (22 minutes ago)

അമ്മയെയും കുഞ്ഞിനെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ് :_ *_സാക്ഷി കോടതിയില്‍ എത്തിയത് പോലീസ് സുരക്ഷയില്‍._*  (37 minutes ago)

ഇറാന്റെ മിസൈലുകൾക്ക് ഇനി ദൂരപരിധിയില്ല! 2,000 കിലോമീറ്റർ നിയന്ത്രണം നീക്കി; യൂറോപ്പിനും ഇന്ത്യൻ മഹാസമുദ്രത്തിനും നേരെ ഭീഷണി, അമേരിക്കയെയും ഇസ്രയേലിനെയും ഞെട്ടിക്കുന്ന നീക്കത്തിന് പിന്നിലെന്ത്?  (43 minutes ago)

ഡോളറിനെതിരെ രൂപയൂടെ മൂല്യത്തിൽ വർദ്ധനവ്....  (45 minutes ago)

കരമന കൂടത്തിൽ കൊലപാതകം: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി  (1 hour ago)

‌ഇന്ത്യക്കെതിരായ ഏകദിന പരമ്പര... രണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ന്യൂസിലൻഡിന് വീണ്ടും പരിക്ക് തിരിച്ചടിയാകുന്നു  (1 hour ago)

എങ്കിലും നമ്മുടെ ശോഭനയല്ലേ... ശോഭനയ്ക്ക് അഭിനയിക്കുമ്പോൾ ഒരേ ഭാവമെന്ന് വിമർശനം; ‘വാഴപ്പഴം കഴിക്കാതെയാണോ അഭിനയിച്ചത്?’ മുരളി തുമ്മാരുകുടിയുടെ രാമായണ റിവ്യൂ ചർച്ചയാകുന്നു  (1 hour ago)

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം  (1 hour ago)

കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു...  (1 hour ago)

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...  (2 hours ago)

40 കാരിയായ അമ്മ അറസ്റ്റിൽ... ഇടപ്പള്ളിയിൽ ഇൻസ്റ്റഗ്രാം തർക്കം ക്രൂരമർദ്ദനത്തിൽ കലാശിച്ചു; 17കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ചു, മർദ്ദിച്ചത് 16കാരനായ മകനും പെൺസുഹൃത്തുക്കളും ചേർന്ന്, 40കാ  (2 hours ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽനിന്ന് 25 കോടിയാക്കി വർദ്ധിപ്പിച്ചു... വില്പന 28മുതൽ, നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്  (2 hours ago)

രേഖകൾ പരിശോധിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വീടോ താമസസൗകര്യമോ നൽകുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്  (2 hours ago)

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്  (2 hours ago)

Malayali Vartha Recommends