ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്

കാസര്‍കോട് മള്ളേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരന്. പാടി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മന്ത്രി വേദിയില്‍ ഇരുന്നു. ജില്ലാ കളക്ടറും രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും കല്ലട മാഹീന് എം.എല്‍.എയും മന്ത്രിക്കൊപ്പം ഇരുന്നു. കെ. നീലകണ്ഠന് എം.എല്‍.എ,? ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ എന്നിവര്‍ പാടി പൂര്‍ത്തിയാക്കുന്നതു വരെ വേദിയില്‍ നിന്നു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും മറ്റുള്ളവരും വേദിയില്‍ ഇരിക്കാന്‍ ശ്രമിച്ചത്. വന്ദേമാതരം തുടര്‍ന്നതോടെ മന്ത്രിയും മറ്റുള്ളവരും ഇരുന്നു. ഇതിനിടെ മന്ത്രി അടുത്തുള്ളവരോട് സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്നും സര്‍ക്കാര്‍ പരിപാടികളില്‍ രണ്ട് ഖണ്ഡികകള്‍ മാത്രമേ ചൊല്ലൂ എന്നും മന്ത്രി കെ. മുരളീധരന് നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























