മലയോരം കത്തുമ്പോള്‍ വീണ വായിക്കുന്നവരാരൊക്കെ?

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ മലയോരങ്ങളില്‍ നടക്കുന്ന അക്രമപരമ്പരകള്‍ക്ക് പിന്നില്‍ മണല്‍-ക്വാറി മാഫിയകളും വനം കൊള്ളക്കാരുമാണെന്ന് പോലീസിന് സംശയം. മാഫിയകള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടോ എന്നും ഇന്റലിജന്‍സ് അന്വേഷിക്കുന്നു.
തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് സ്ഥിതി വിശേഷം പരമാവധി മുതലെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് പോലീസിന് സംശയമുണ്ടാക്കിയിരിക്കുന്നത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്ന് പോലും അറിയാത്ത നാട്ടുകാര്‍ വര്‍ധിതവീര്യത്തോടെ സമരരംഗത്തുള്ളത് പോലീസിന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത്രയും വ്യാപകമായ തോതില്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്‌ച പുലര്‍ച്ചെ താമരശ്ശേരിയിലെ അരമന ബാറിന് തീയിട്ടതോടെയാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലുള്ള ഹിഡന്‍ അജണ്ടയെ കുറിച്ച് പോലീസിന് സംശയം തോന്നിയത്. അരമന ബാറില്‍ കഴിഞ്ഞ കുറെ നാളുകളായി സമരം നടന്നു വരികയായിരുന്നു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കലാപമുണ്ടായയുടന്‍ ബാര്‍ കത്തിക്കുകയായിരുന്നു.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മലയോരങ്ങളില്‍ ഖനനം നിരോധിക്കും. ഖനന മാഫിയ സംസ്ഥാനത്ത് അതിശക്തമാണ്. ഖനന നിരോധനം സാധാരണക്കാരെ എന്നതിനേക്കാള്‍ മുതലാളിമാരെയാണ് ദോഷകരമായി ബാധിക്കുക. മലയോരങ്ങളില്‍ ഖനനം നടത്തുന്നവര്‍ക്ക് സാമ്പത്തികവും രാഷ്‌ട്രീയവുമായ പിന്തുണ ശക്തമായുണ്ട്.
അക്രമ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പോലീസ് വെടിവയ്‌പ്പിന് സമ്മര്‍ദ്ദം ചെലുത്താനും കര്‍ഷകരെ രക്തസാക്ഷികളാക്കാനും ശ്രമിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ട്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ മലയോരത്ത് കുടിയിറക്കം വേണ്ടിവരുമെന്നാണ് പ്രചാരണം.
കഴിഞ്ഞ ദിവസം കൊട്ടിയൂരില്‍ വനം വകുപ്പുദ്യോഗസ്ഥരെ ബന്ദിയാക്കിയ സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ് സമരരീതിയാണെന്നും പോലീസ് സംശയിക്കുന്നു.
എന്‍.ഡി.എഫ് പോലുള്ള തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും പോലീസ് തള്ളികളയുന്നില്ല. മെത്രാന്‍മാരും ക്രൈസ്‌തവ നേതാക്കളും യാഥാര്‍ത്ഥ്യം പറഞ്ഞു മനസ്സിലാക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
https://www.facebook.com/Malayalivartha