ഫാന്‍സി നമ്പര്‍ ലേലം ചെയ്തുവാങ്ങിയെങ്കിലും പണം അടയ്ക്കാന്‍ സാധിച്ചില്ല, രണ്ട് ദിവസം കൂടി പണം അടയ്ക്കാന്‍ അനുവദിച്ച് നമ്പര്‍ മറ്റാര്‍ക്കും അനുവദിച്ചു നല്‍കരുതെന്ന് കോടതി

ലേലത്തിലൂടെ ഇഷ്ടനമ്പര്‍ ലഭിച്ചെങ്കിലും പരിവാഹന്‍ പോര്‍ട്ടലിന്റെ തകരാര്‍ കാരണം ബാക്കി തുക അടയ്ക്കാന്‍ കഴിയാത്ത വാഹനയുടമയില് നിന്ന് പണം നേരിട്ട് സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇടുക്കി സ്വദേശി ടോമി തോമസ് നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. രണ്ട് ദിവസത്തിനകം ഹര്ജിക്കാരന് നേരിട്ടു തുക അടയ്ക്കുന്നപക്ഷം നമ്പര്‍ മറ്റാര്‍ക്കും അനുവദിച്ചു നല്‍കരുതെന്നും അതുവരെ വാഹനത്തിന്റെ താത്കാലിക റജിസ്ട്രേഷന് നീട്ടിനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നമ്പര്‍ അനുവദിച്ച് അഞ്ചു ദിവസത്തിനകം തുക അടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഇമെയിലിലും നേരിട്ടും അധികൃതര്‍ക്കു നിവേദനം നല്‍കിയെങ്കിലും സാങ്കേതിക തടസ്സം നീക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇഓക്ഷന്‍ വഴി 1.8 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പര്‍ കിട്ടിയെങ്കിലും ബാക്കി നല്‍കേണ്ട 1.55 ലക്ഷം രൂപ പോര്‍ട്ടല്‍ തകരാര്‍ കാരണം അടയ്ക്കാനാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























