ഒരു അരും കൊലയുടെ ചുരുളഴിയുന്നു, ക്യാഷ്യറായ ബിജുവിന്റെ കൊലപാതകത്തില്‍ കരിക്കിനേത്ത് ടെക്‌സ്റ്റെല്‍സിന്റെ ഉടമ ജോസ് അറസ്റ്റില്‍

കേരളത്തിലെ അറിയപ്പെടുന്ന ടെക്‌സ്റ്റെല്‍സ് ഗ്രൂപ്പുകളില്‍ ഒന്നാണ് കരിക്കിനേത്ത്. ചെറിയ ഒരു സ്ഥാപനമായി തുടങ്ങി വളരെവേഗം ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാന്‍ കരിക്കിനേത്തിനായി. 1938ല്‍ ചാന്ദപിള്ള ഗീവര്‍ഗീസ് തുടക്കം കുറിച്ച കരിക്കിനേത്ത് ഇന്ന് വസ്‌ത്ര വ്യാപാര രംഗത്തെ കുത്തകകളില്‍ ഒന്നാണ്. പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിലാണ് ഇവരുടെ ആദ്യത്തെ റീട്ടൈല്‍ ഷോറൂം തുറന്നത്. തൊണ്ണൂറുകളിലാണ് യുവാവായ തോമസ് കരിക്കിനേത്ത് തങ്ങളുടെ സ്ഥാപനത്തെ വിശാലമാക്കി തിരുവല്ലയില്‍ കൂടി വ്യാപിപ്പിച്ചത്. 1998ല്‍ കരിക്കിനേത്ത് സില്‍ക്‌സ് ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയാകമാനം കരിക്കിനേത്തിന്റെ ശൃംഗല വ്യാപിച്ചിട്ടുണ്ട്.
ഈ ഗ്രൂപ്പിന്റെ അടൂര്‍ കരിക്കിനേത്ത് ടെക്‌സ്റ്റെല്‍സിന്റെ ഉടമയായ ജോസാണ് കൊലപാതക കേസില്‍ അറസ്റ്റിലാകുന്നത്. ഈമാസം അഞ്ചിനായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സില്‍ ക്യാഷ്യര്‍ മല്ലപ്പള്ളി സ്വദേശി ബിജു പി ജോസഫ് (39) കൊല്ലപ്പെട്ടത്.
സംഭവം ഇങ്ങനെ
കടയുടമയുടെ മകളുടെ കല്യാണമായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് തിരക്ക് കാരണം ആര്‍ക്കും കടയിലെ കണക്ക് നോക്കാന്‍ കഴിഞ്ഞിരുന്നില്ല. തിരക്ക് കഴിഞ്ഞപ്പോള്‍ കണക്കില്‍ ഒന്നര ലക്ഷം രൂപയുടെ കുറവുണ്ടായി. അതെവിടെ പോയെന്നുള്ള അന്വേഷണത്തില്‍ കരിക്കനേത്തില്‍ പുതുതായി ചാര്‍ജെടുത്ത ക്യാഷ്യര്‍ ബിജുവിലായി സംശയം.
തുടര്‍ന്ന് മുതലാളിയുടെ വിശ്വസ്‌തരും ഗുണ്ടകളും ചേര്‍ന്ന് കടയുടമയുടേയും സഹോദരനായ ജോസിന്റേയും സാന്നിധ്യത്തില്‍ ബിജുവിനെ മൂന്നാം മുറയില്‍ ചോദ്യം ചെയ്‌തു. അങ്ങനെ ബിജു കൊല്ലപ്പെടുകയായിരുന്നു.
ഉടന്‍തന്നെ ഉന്നതമായ ഇടപെടല്‍ ഉണ്ടായി. ബിജു മരിച്ചു കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയത്. അന്നേരം കൊണ്ട് അണുനാശിനിയും മറ്റും ഉപയോഗിച്ച് കൊലപാതകം നടന്ന സ്ഥലം കഴുകി വൃത്തിയാക്കിയിരുന്നു.
പോസ്റ്റ് മാര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. വയറിനും കഴുത്തിനുമിടയില്‍ ഏറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. ശ്വാസകോശം, കരള്‍ എന്നിവ ഇടിയുടെ ആഘാതമേറ്റ് ചതഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പോലീസിനെതിരെ വ്യാപക പരാതിയുയര്‍ന്നു. ആദ്യം അസ്വഭാവിക മരണമെന്നാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് ജനരോക്ഷം തുടങ്ങിയപ്പോള്‍ കൊലക്കുറ്റത്തിന് കേസെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞു പോയെങ്കിലും ചിലരെ പേരിന് അറസ്റ്റ് ചെയ്‌ത് വിട്ടയയ്‌ക്കുകയായിരുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയും മക്കളുംകൂടി ഭര്‍ത്താവിന്റെ കൊലയാളികളെ കണ്ടെത്താനുള്ള സമരത്തില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങിയപ്പോള്‍ പോലീസ് മുതലാളിമാരുടെ മേല്‍ അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് കരിക്കനേത്തിലെ ജോലിക്കാരായ നാലുപേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്. ആദ്യം മുതലാളിമാരെ രക്ഷിക്കാനായി കുറ്റം സമ്മതിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ എല്ലാം പറഞ്ഞു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഇതോടെ മുതലാളിമാര്‍ ഒളിവിലാകുകയും ചെയ്‌തു. എന്നാല്‍ പോലീസ് ഉടമകളിലൊരാളായ ജോസിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പല മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ഈ വാര്‍ത്ത നല്‍കാന്‍ മടിക്കുകയാണ്. കാരണം കരിക്കനേത്ത് സില്‍ക്ക്‌സിന്റെ പരസ്യങ്ങള്‍ അവര്‍ പിന്‍വലിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha