സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു നൽകും; ഉറപ്പ് നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ 61-ാംവാർഷിക സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്? പദ്ധതിയായ മെഡിസെപ് ഉറപ്പായും പുനഃക്രമീകരിക്കുമെന്നും ശമ്പള? പരിഷ്കരണവും ലീവ് സറണ്ടറും സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ ആദ്യ വാഗ്ദാനം പാലിച്ചുകൊണ്ട് ഡിഎ പ്രഖ്യാപിക്കാനായെന്നും ഇനി ഒരിക്കലും ഡിഎ കുടിശ്ശിക വരുത്തില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കഴിഞ്ഞ 10 വർഷക്കാലം,..' പ്രത്യേകിച്ച് ഏഴര വർഷത്തോളം. ജീവനക്കാരുടെ ഡിഎ കുടിശ്ശികയാക്കി വച്ചവരാണ് ഇപ്പോൾ ' അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
അധികാരത്തിൽ നിന്ന് പോകുന്ന പോക്കിൽ ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത് ആത്മാർഥതയില്ലാത്ത നടപടിയായിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൃത്യസമയത്ത് റിപ്പോർട്ട് വാങ്ങി നടപ്പിലാക്കിയ ചരിത്രമാണ് യുഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
കേരള സെക്രട്ടറിയേറ്റിനെ രാജ്യത്തെ തന്നെ ഏറ്റവും കാര്യക്ഷമമായ ഭരണസിരാകേന്ദ്രമാക്കി മാറ്റുകയെന്നതാണ് സർക്കാരിന്റെ സ്വപ്നം. 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ 588 പദ്ധതികളിൽ 568 എണ്ണവും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























