കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് കാറില്‍കടത്തിയ ബ്രദര്‍ സുപ്പീരിയറും സഹായിയും അറസ്റ്റില്‍

കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് കാറില്‍കടത്തിയ ബ്രദര്‍ സുപ്പീരിയറും സഹായിയും അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ടാറ്റാ സുമോയും പന്നിയും കൊലപ്പെടുത്താനുപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച പുലര്‍ച്ചെ പനവൂര്‍ അംബേദ്കര്‍ ഗ്രാമത്തിനടുത്ത് വെച്ച് ജയമാതാ എസ്റ്റേറ്റ് ഫ്രാന്‍സിസിയന്‍ ബ്രദേഴ്‌സ് ചര്‍ച്ച് ബ്രദര്‍ സുപ്പീരിയര്‍ തൊടുപുഴ കരിമണല്‍ സ്വദേശി ഫ്രാന്‍സിസ് ഉലഹന്നാന്‍ കുന്നപ്പള്ളിയില്‍ (53), ഇയാളുടെ സഹായി നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സൈമണ്‍ (51) എന്നിവരെയാണ് പിടികൂടിയത്. സംഘത്തില്‍പെട്ട ഒരു ബ്രദറും രണ്ടുസഹായികളും ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കുറച്ചുനാളുകളായി പനവൂര്‍ അംബേദ്കര്‍ ഗ്രാമം പ്രദേശത്തിനടുത്തെ വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വന്യമൃഗങ്ങളെ വേട്ടയാടി കടത്തുന്നതായി സി.ഐ. സുരേഷ്‌കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നിരീക്ഷണ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. വെടിവെച്ച് കൊന്ന് കാലുകള്‍ കൂട്ടികെട്ടി രക്തം വാര്‍ന്നനിലയില്‍ കാറില്‍ കയറ്റുമ്പോഴാണ് പൊലീസ് സംഘമെത്തിയത്. പരിശോധനയില്‍ ഇവരുടെ കൈയ്യിലുണ്ടായിരുന്ന തോക്കിന് ലൈസന്‍സില്ലാത്തതാണെന്ന് കണ്ടെത്തിയതായും ഇതിന് പൊലീസ് കേസെടുക്കുമെന്നും എസ്.ഐ. അറിയിച്ചു. 50 കിലോ ഗ്രാം ഭാരമുള്ള 10 വയസ് പ്രായമായ പെണ്‍പന്നിയാണ് കൊല്ലപ്പെട്ടത്. ആവശ്യമായ നടപടികള്‍ക്കുശേഷം പ്രതികളെയും തൊണ്ടിസാധനങ്ങളും പാലോട് വനംറെയ്ഞ്ച് അധികൃതര്‍ ഏറ്റുവാങ്ങി. സംഘത്തില്‍പെട്ട മറ്റുപ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുവെന്നും നെടുമങ്ങാട് വനം കോടതിയില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഹാജരാക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha