ഹര്‍ത്താല്‍ നടത്തുന്നവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താലിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഇന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു.
സാധാരണക്കാരെയും ദിവസക്കൂലിക്കാരായ ജോലിക്കാരെയുമാണ് ഹര്‍ത്താല്‍ ബാധിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലുകള്‍ കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. മറ്റൊരു കേസിന്റെ വാദത്തിനിടയാണ് ജസ്റ്റിസ് സിരിജഗന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha