കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ്

കസ്‌തൂരി ഗംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കൈയ്യും കാലും വെട്ടുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. എല്‍ഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്യും എന്ന് മന്ത്രി കെ.എം. മാണി പറഞ്ഞതിന് പിന്നാലെയാണ് പിസി ജോര്‍ജിന്റെ ഈ പരാമര്‍ശം.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കി രൂപതാ അധ്യക്ഷനും പിടി തോമസ് എംപിയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ഇടിനിടെ ബിഷപ്പിന് അനുകൂലമായി ഐഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വി.ടി. സതീശനെപ്പോലുള്ള നേതാക്കള്‍ ബിഷപ്പിനെ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha