പട്ടാപ്പകല്‍ ജുവലറിയില്‍ ലക്ഷങ്ങളുടെ കവര്‍ച്ച

ബാലരാമപുരത്ത് പട്ടാപ്പകല്‍ ജൂവലറിയില്‍ നിന്ന് 31 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതിന് ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുമെന്നറിയുന്നു. ദേശീയപാതയില്‍ ജംഗ്ഷനുസമീപത്തെ നെയ്യാറ്റിന്‍കര റോഡിലെ കണ്ണന്‍ ജുവലറിയിലാണ് മോഷണം നടന്നത്. രാവിലെ 10.30 ഓടെ ബോക്‌സുകളിലിരുന്ന സ്വര്‍ണ ഷെല്‍ഫുകളില്‍ തൂക്കിയിട്ടുകൊണ്ടിരിക്കുമ്പോഴാണ് നാലംഗ സംഘം സ്വര്‍ണം വാങ്ങാനെത്തിയത്. ഉടമ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. 1500 രൂപയുടെ വിലവരുന്ന സ്വര്‍ണം വാങ്ങിയതിനുശേഷം കാശ് നല്‍കുകയും അത് കുറവ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയും ചെയ്ത് ഉടമയുടെ ശ്രദ്ധ തിരിച്ചുവിടുകയും ബോക്‌സില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കുകയുമായിരുന്നു. അന്യസംസ്ഥാനക്കാരായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാരുമുള്ള സംഘമാണ് തട്ടിപ്പ് നടത്തിയത്.
https://www.facebook.com/Malayalivartha