ചെന്നിത്തല പണിതുടങ്ങി
ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല പണി തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജിനെതിരെ സിബഐ അന്വേഷണം നടത്തണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതിന് മുന്നോടിയായി അദ്ദേഹം കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. പി.കൃഷ്ണപിള്ള സ്മാരകം ആക്രമിച്ചതിന്റെ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് പറയുന്നതെങ്കിലും വേറെ പല കാര്യങ്ങളും ഇതിന് പിന്നിലുണ്ടെന്നറിയുന്നു. എ ഗ്രൂപ്പിലെ പലരും ഇതിനെ സംശയത്തോടെയാണ് കാണുന്നത്.
ഭൂമി തട്ടിപ്പില്‍ സലീം രാജിനെതിരെ സിബിഐ അന്വേഷണം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പറഞ്ഞതോടെ എ ഗ്രൂപ്പിലെ പലരും അങ്കലാപ്പിലാണ്. ഗ്രൂപ്പ് പോരാട്ടത്തിന് ചെന്നിത്തല ഇതെല്ലാം ആയുധമാക്കുമെന്ന് അവര്‍ക്കറിയാം. സലീം രാജിന്റെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടിവരും എന്ന ഹൈക്കോടതിയുടെ വാക്കാലുളള പരാമര്‍ശം വന്നതിന് തൊട്ടുത്ത ദിവസമാണ് ചെന്നിത്തല പ്രതികരിച്ചത്.
സലീം രാജിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലപ്പോഴും അയഞ്ഞ നിലപാടുകളാണ് എടുത്തിട്ടുള്ളത്. ഗണ്‍മാനും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. സലീം രാജിന് വേണ്ടി കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ തന്നെ ഹാജരായ സാഹചര്യം പോലും ഉണ്ടായി. കെപിസിസി അധ്യക്ഷ പദവിയും ആഭ്യന്തരമന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കുന്ന ചെന്നിത്തല ഇപ്പോള്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha