മോദിയുടെ ഭരണത്തില്‍ സൊമാലിയ നാണിച്ചുപോകും; മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി
കേന്ദ്രസര്‍ക്കാരിനെയും കേരള സര്‍ക്കാരിനെയും പരിഹസിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ടും മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളിലാണ് മുന്‍മുഖ്യമന്ത്രി കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഇടത് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി യുഡിഎഫ് സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയാണെങ്കില്‍ എന്തുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാത്തത്. സ്വാശ്രയ മാനെജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഓണപരീക്ഷ ആയിട്ടും സ്കൂളുകളില്‍ പാഠപുസ്തകം ലഭിക്കാത്ത കാര്യം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്രഗവണ്മെന്റെിന്റെ ഭരണത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ഭരണം സോമാലിയയെപോലും നാണിപ്പിക്കുന്ന അവസ്ഥയിലാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് വിഭാഗീയത വളര്‍ത്താനുളള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha