മുതിര്‍ന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു
മുതിര്‍ന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തി (81) അന്തരിച്ചു. സിപിഎം സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം ദേശാഭിമാനിയുടെ മുന്‍ പത്രാധിപരായിരുന്നു. അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കെഎസ്വൈഎഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായി .1965ലെ തൂക്കുസഭയിലടക്കം മൂന്നുതവണ പേരാമ്പ്രയില്‍ നിന്ന് എംഎല്‍എയായി.
https://www.facebook.com/Malayalivartha