ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ ഇന്ന് തുടങ്ങും
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2005 സെപ്റ്റംബര്‍ 27ന് രാത്രി മോഷണക്കുറ്റമാരോപിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ എന്നയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. വിചാരണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേയെത്തുടര്ന്ന് തടസപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha