കല്യാണക്കുറിയിലും വാട്സ് ആപ്പ് മോഡല്‍
കല്യാണക്കുറിയിലും വാട്ട്സ് ആപ്പ് നിറയുന്നു. ഇക്കുറി വാട്സ് ആപ്പ് ചാറ്റിന്റെ രൂപത്തിലാണ് വിവാഹ ക്ഷണക്കത്തിന്റെ പുതിയ അവതാരം. മേത്തല സ്വദേശിയായ യുവാവും പൊന്നാഞ്ചേരി സ്വദേശിയായ യുവതിയുടെയും വിവാഹമാണ് വേറിട്ട കല്യാണക്കുറിയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വാട്സാ ആപ്പ് ചാറ്റിന്റെ രൂപത്തിലാണ് ക്ഷണിക്കുന്നത്. നമസ്തെ എന്നു സ്മൈലിയുമായി തുടങ്ങുന്ന ചാറ്റില്‍ എന്റെ മകന് നിധിന് (ശ്രീകാന്ത്) വിവാഹിതനാവുകയാണ് എന്ന വിശേഷം പങ്കുവയ്ക്കുന്നു. തുടര്‍ന്ന് എന്നാണ് വിവാഹം എന്ന മറു ചോദ്യം. അങ്ങനെ വിവാഹ തീയതിയും പെണ്‍കുട്ടിയുടെ വിശേഷവും മുഹൂര്‍ത്തവും വേദിയുമെല്ലാം ചാറ്റിന്റെ രൂപത്തില്‍ വിവരിക്കുകയാണ്.
https://www.facebook.com/Malayalivartha