തൂങ്ങിമരിക്കുന്നത് എങ്ങനെ'യെന്ന് വീഡിയോയിലൂടെ പഠിച്ച ശേഷം എഞ്ചിനീയറിങ് ബിരുദധാരി ജീവനൊടുക്കി

മരിക്കണമെങ്കിലും പഠിച്ചൊരുങ്ങണമത്രെ. 'എങ്ങനെ തൂങ്ങിമരിക്കണ'മെന്ന് വീഡിയോ കണ്ട് പഠിച്ച ശേഷം 24 കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ എസ്ആര്‍ നഗറിലെ ഹോസ്റ്റലിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. നവിന്‍ കുമാര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ എങ്ങനെ മരിക്കണമെന്നതിനെക്കുറിച്ച് പഠിച്ചിരുന്നതായി വ്യക്തമാക്കുന്നതായി എസ് ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍പെക്ടര്‍ എം ഡി വഹീദുദ്ദീന്‍ പറഞ്ഞു. ഫാനില്‍ കയര്‍ കെട്ടി എങ്ങനെ കഴുത്തില്‍ കയര്‍ മുറുക്കണമെന്ന് സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായിരുന്ന വീഡിയോയിലൂടെ താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് നവീന്‍ ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ പറയുന്നു.
തെലുങ്കാനയിലെ നല്‍ഗോഡ ജില്ലയാണ് നവീന്റെ സ്വദേശം. ഫെബ്രുവരി മുതല്‍ നവിന്‍ ഹൈദരാബാദില്‍ ഹോസ്റ്റലില്‍ നിന്ന് ചില കോഴ്‌സുകള്‍ പഠിക്കുകയായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാണ് നവിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് ഓഫീസര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha