ഫാ. ഫ്രാന്‍സിസ് വടക്കേല്‍ നിര്യാതനായി

വിശുദ്ധ അല്‍ഫോന്‍സാ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്ന ഫാ. ഫ്രാന്‍സീസ് വടക്കേല്‍ (84) നിര്യാതനായി. ഇന്നു പുലര്‍ച്ചെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭരണങ്ങാനം സെന്റ് മേരീസ് ഫോറോനാപള്ളിയില്‍. മൃതദ്ദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് സഹോദരിപുത്രന്‍ ചിറ്റാറപ്പാറ ജോസിയുടെ ഭവനത്തില്‍ എത്തിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന്് ഭവനത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.
1997 മുതല്‍ 2009 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററായിരുന്നു. ചൂണ്ടച്ചേരി വടക്കേല്‍ ലൂക്കാ–ത്രേസ്യാ ദമ്പതികളുടെ മകനായി ജനിച്ചു. സ്‌കൂള്‍ കോളജ് പഠനത്തിനു ശേഷം ആലുവ മംഗപ്പുഴ സെമിനായരിയില്‍ വൈദിക പഠനത്തിനായി ചേര്‍ന്നു. 1964 മാര്‍ച്ച് 11ന് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. നീലൂര്‍, ഭരണങ്ങാനം എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരി, സേവ്യര്‍ പുരംപള്ളി വികാരി, സീവ്യൂ എസ്‌റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍,സെന്റ് തോമസ് പ്രസ് മാനേജര്‍, രൂപതാ കോര്‍പറേറ്റ് സെക്രട്ടറി, അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം മാനേജിംഗ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചു. സഹോദരങ്ങള്‍: പരേതരായ ജോസഫ്, സിസ്റ്റര്‍ ലയോള, സിസ്റ്റര്‍ ക്ലാര, സിസ്റ്റര്‍ സലേഷ്യ, ഏലിക്കുട്ടി, റോസക്കുട്ടി
https://www.facebook.com/Malayalivartha