സുരേഷ് ഗോപിയ്‌ക്ക് പിന്നാലെ ബിജെപിയും സിപിഐയും

നടന്‍ സുരേഷ് ഗോപിയെ തിരുവനന്തപുരം ലോക്‌സഭാസീറ്റില്‍ മത്സരിപ്പിക്കാന്‍ സി പി ഐയും ബി ജെപിയും ശ്രമിക്കുന്നു. ആവശ്യവുമായി ഇരുകൂട്ടരും സമപിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. അടുത്തിടെ ആംആദ്‌മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ്സ് നേതാവും കെ. കരുണാകരന്റെ വിശ്വസ്‌തനുമായിരുന്ന എ.പി. ഗംഗാധരന്റെ അനിന്തരവനാണ് സുരേഷ് ഗോപി. കൊല്ലത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് കുടുംബത്തിലാണ് സുരേഷ് ഗോപി ജനിച്ചത്. ഒരിക്കല്‍ വി. എസ്. അച്ച്യുതാനന്ദനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് താരം ഇറങ്ങിയിരുന്നു. തിരുവനന്തപുരത്തെ പല പൊതുചടങ്ങുകളിലും പങ്കെടുക്കുന്ന താരത്തെ മത്സരിപ്പിച്ചാല്‍ ശശി തരൂരിനെ വീഴ്‌ത്താമെന്നാണ് ബി.ജെ.പിയും സി. പി.ഐയും കണക്ക് കൂട്ടുന്നത്.
https://www.facebook.com/Malayalivartha