യുവതിയേയും കുഞ്ഞിനേയും നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത് ഉന്നതന്റെ മകന്‍ , കേസെല്ലാം ഒതുക്കും

വഴുതക്കാട് നീന വില്ലയില്‍ സന്ദേശ് ജി. നായര്‍ക്കും കുടുംബത്തിനും നേരെ നടന്ന ആക്രമണത്തിന്റെ കേസ് ഒതുക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് നാനോ കാറില്‍ സഞ്ചരിച്ച കുടുംബത്തെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി തോമസ് ജോര്‍ജിന്റെ മകനാണിയാള്‍.
മദ്യപിച്ചു വാഹനമോടിക്കുകയും നടുറോഡില്‍ അക്രമണം നടത്തുകയും ചെയ്‌ത മണ്ണാംമൂല കരിവേലയ്‌ക്കല്‍ വീട്ടില്‍ ബില്‍ജിന്‍ കെ. തോമസിനെതിരേ പോലീസ് നിസാരവകുപ്പുകള്‍ ചുമത്തി വിട്ടയയ്‌ക്കുകയായിരുന്നു.
അക്രമിക്കാന്‍ ശ്രമിച്ചതായ പരാതി മ്യൂസിയം പോലീസ് ഒഴിവാക്കിയെന്നാണ് ആരോപണം. ഇയാളെ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കിയില്ലെന്നും ആരോപണമുണ്ട്. ഇന്നലെ രേഖപ്പെടുത്തിയ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടപ്പോഴാണു പരാതിക്കാര്‍ ഈ വിവരമറിഞ്ഞത്. ആക്രമിക്കപ്പെട്ട സന്ദേശും ഭാര്യ ദിവ്യയും ഇന്നലെ മ്യൂസിയം സ്‌റ്റേഷനിലെത്തിയപ്പോള്‍ എ.എസ്.ഐ. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. തുടര്‍ന്നു യുവതിയും ഭര്‍ത്താവും സിറ്റി കമ്മിഷണര്‍ക്കു പരാതി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha