ജോസഫ് മാത്യുവിന്റെ ഇടനില: വി എസിനെ മാതൃകയാക്കി കെജരിവാള്‍; വി എസിനെ കാണാന്‍ കേരളത്തില്‍ വരും

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ വികസന സംരംഭങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വി എസിനെ കാണാനും കെജ് ആഗ്രഹം പ്രകടിപ്പിച്ചു. അടുത്ത ഡല്‍ഹി യാത്രയില്‍ കാണാമെന്ന് കെജിന് വിഎസ് ഉറപ്പു നല്‍കിയതായാണ് അറിയുന്നത്. ആം ആദ്‌മി പാര്‍ട്ടിയുമായി വി.എസ് അടുപ്പം സൂക്ഷിക്കുന്നതായി കഴിഞ്ഞദിവസം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വി.എസ് തന്നെ വന്നു കണ്ടില്ലെങ്കില്‍ വി.എസിനെ കാണാന്‍ കേരളത്തിലെത്താനാണ് കെജിന്റെ പദ്ധതി.
വി.എസിന്റെ വികസന സംരംഭങ്ങള്‍ മാതൃകയാക്കുന്നതിന്റെ ഭാഗമായി വി.എസ്. കേരളത്തില്‍ നടപ്പിലാക്കിയ ഐ.ടി പദ്ധതികള്‍ ഡല്‍ഹിയില്‍ നടപ്പിലാക്കാന്‍ കെജരിവാള്‍ തീരുമാനിച്ചു. റിച്ചാര്‍ഡ് സ്റ്റാള്‍മെന്‍ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്‌റ്റ് വെയറാണ് മുഖ്യമന്ത്രിയായിരിക്കെ വി.എസ് പ്രോത്സാഹിപ്പിച്ചത്. വി.എസ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിയും ഡല്‍ഹിയില്‍ നടപ്പിലാക്കാന്‍ കെജ് തീരുമാനിച്ചു. കഴഞ്ഞദിവസം കെജരിവാളുമായി സ്റ്റാള്‍മാന്‍ ചര്‍ച്ച നടത്തിയിരുന്നു.
വി.എസും കെജരിവാളും തമ്മിലുള്ള ബന്ധത്തിന് ഇടനിലക്കാരനാവുന്നത് വി.എസിന്റെ ഐ.ടി ഉപദേശകനായിരുന്ന ജോസഫ് മാത്യുവാണ്. സ്റ്റാള്‍മാനും കെജും തമ്മിലുള്ള ചര്‍ച്ചയിലും ജോസഫ് മാത്യു പങ്കെടുത്തിരുന്നു. വി.എസ് കേരളത്തില്‍ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളെ കുറിച്ച് ജോസഫ് മാത്യു കെജരിവാളിനോട് വിശദീകരിച്ചു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിച്ചവരുള്‍പ്പെടെ വി.എസ് നടപ്പിലാക്കിയ നല്ല കാര്യങ്ങളുടെ വിശദമായ ഒരു കുറിപ്പ് കെജിന് നല്‍കാന്‍ ജോസഫ് മാത്യു തീരുമാനിച്ചിട്ടുണ്ട്. സി പി എമ്മിന്റെ പടലപിണക്കം ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ വി എസ് വീണ്ടും അധികാരത്തിലെത്തുമായിരുന്നെന്നും ജോസഫ് മാത്യു കെജിനെ അറിയിച്ചു.
ഇതിനിടയില്‍ ജോസഫ് മാത്യുവിനെ ഡല്‍ഹി സര്‍ക്കാരിന്റെ ഐ.റ്റി വിഭാഗത്തില്‍ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ കെജിന് ആലോചനയുള്ളതായി അറിയുന്നു. ഐ.റ്റി പദ്ധതികളുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ലോബി സ്ഥലം കൈയ്യേറുന്നത് തടയണമെന്നും ജോസഫ് മാത്യു കെജിനോട് ആവശ്യപ്പെട്ടു.
ഐ.റ്റി രംഗത്തെ സര്‍വാധിപതിയായ മൈക്രോസോഫ്‌റ്റിനെ തറപറ്റിക്കുന്നതിനു വേണ്ടിയാണ് വി.എസ് അച്യുതാനന്ദന്‍ സ്വതന്ത്ര സോഫ്‌റ്റ് വെയര്‍ പ്രോത്സാഹിപ്പിച്ചത്. മൈക്രോസോഫ്‌റ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കെജിനും താല്‌പര്യമില്ല.
ആം ആദ്‌മി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണനുമായും ജോസഫ് മാത്യു ചര്‍ച്ച നടത്തി. പ്രശാന്ത് ഭൂഷണ്‍ വി.എസിന്റെ സ്വന്തം ആളാണ്. അടുത്ത കാലത്ത് തിരുവനന്തപുരത്തെത്തിയപ്പോഴും പ്രശാന്ത്‌ഭൂഷണ്‍ വി.എസിനെ കണ്ടിരുന്നു. ആം ആദ്‌മിയോട് അന്ന് വി.എസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായാണ് അറിയുന്നത്. വി.എസിനെ ആം ആദ്‌മിയിലെത്തിച്ചാല്‍ കേരളത്തില്‍ അധികാരത്തിലെത്താമെന്ന് പ്രശാന്ത്‌ഭൂഷണ്‍ കെജിനെ ഉപദേശിച്ചതായാണ് അറിവ്. അതുകൊണ്ടുതന്നെ വി.എസിന്റെ നീക്കങ്ങളെ പിണറായി വിജയന്‍ ജാഗ്രതയോടെയാണ് കാണുന്നത്.
https://www.facebook.com/Malayalivartha