കണ്ണീര് വീഴരുത് പോലും: കണ്ണീര്‍പരമ്പരകള്‍ കണ്ട് ചെന്നിത്തല പൈങ്കിളി കഥയെഴുതുന്നു

രമേശ് ചെന്നിത്തലയുടെ പൈങ്കിളിക്കഥ പോലീസ് സ്റ്റേഷനുകളിലെത്തിയ ദിവസം തന്നെ ഒരു സ്‌ത്രീയുടെ കണ്ണീര്‍ സ്റ്റേഷനില്‍ വീണു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ സ്‌ത്രീകളുടെ കണ്ണീര്‍ വീഴരുതെന്നായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്‌ച പുറത്തിറക്കിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പുറത്തിറക്കിയ ദിവസമാണ് ആഡംബരകാറിന് സൈഡ് കൊടുത്തില്ലെന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ സ്റ്റാഫിലെ ഉന്നതന്റെ മകന്‍ മര്‍ദ്ദിച്ച സ്വകാര്യ ടി.വി ചാനല്‍ ഉദ്യോഗസ്ഥന്റെ ഭാര്യ ദിവ്യയുടെ കണ്ണീര്‍ മ്യൂസിയം സ്റ്റേഷനില്‍ വീണത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഏഷ്യാനെറ്റിലെ കണ്ണീര്‍ പരമ്പരയായ കുങ്കുമപ്പൂവ് കണ്ടിട്ടാണ് കണ്ണീര് വീഴരുതെന്ന് പോലീസുകാര്‍ക്ക് സര്‍ക്കുലര്‍ അയച്ചതെന്ന് ഒരു കഥയും നഗരത്തില്‍ പ്രചരിക്കുന്നുണ്ട്.
രമേശ് ചെന്നിത്തല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാകാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍. എ.ഐ.സി.സി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ അഴിമതി വിമുക്തമാക്കുമെന്ന് പറയുന്ന ചെന്നിത്തല സ്റ്റേഷന്‍ പരിസരത്ത് മരങ്ങള്‍ വച്ചു പിടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരങ്ങളുണ്ടെങ്കില്‍ സ്റ്റേഷനിലെത്തുന്ന പരാതിക്കാര്‍ക്ക് തൂങ്ങിചാകാലോ?
കേരളത്തെ അഴിമതിരഹിതവും നിര്‍ഭയവുമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വീമ്പിളക്കുന്ന രമേശ് പടി പറ്റുന്ന പോലീസുകാര്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല. പുത്തനച്ചി പുരപുറം തൂക്കും എന്ന് ആര്‍ക്കാണറിയാത്തതെന്ന് ചെന്നിത്തലയുടെ ആരാധകര്‍ ചോദിക്കുന്നു.
കെജരിവാളിനെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്ന ചെന്നിത്തലക്ക് ഡല്‍ഹിയില്‍ നിന്നും ഒരു വാര്‍ത്തയുണ്ട്.
ഡല്‍ഹി ഖിര്‍ക്കി വില്ലേജിലെ പെണ്‍വാണിഭസംഘത്തെ റെയ്‌ഡ് ചെയ്‌ത് പിടിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നിയമമന്ത്രിയെ ചുമതലപ്പെടുത്തി. എന്നാല്‍ റെയ്‌ഡ് നടത്താനാവില്ലെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പേരില്‍ നിയമമന്ത്രിയുമായി വാക്കേറ്റവുമുണ്ടായി. നിയമമന്ത്രിയെ അനുസരിക്കാതിരുന്ന പോലീസ് മേധാവിയെ തന്റെ ചേമ്പറില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി കെജ് ശാസിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പണി പള്ളിപ്പുറത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതന്റെ മകന്റെ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ വിസമ്മതിച്ച പോലീസ് മേധാവിയെ ചേമ്പറില്‍ വിളിച്ചുവരുത്തി ശാസിക്കുന്നതാണ് ആണത്തം. അതല്ലാതെ പൈങ്കിളി വാചകങ്ങള്‍ കുത്തിനിറച്ച് പ്രണയലേഖനം എഴുതുന്നത് ആഭ്യന്തമന്ത്രിക്ക് യോജിച്ച നടപടിയല്ല.
https://www.facebook.com/Malayalivartha