ഒടുവില്‍ വിവാദത്തിന് തിരി കൊളുത്തി കശ്മീരി സുന്ദരി മടങ്ങി

വിവാദത്തോടെ ശശി തരൂരിന്റെ ജീവിതത്തിലേക്ക് വന്ന ഈ കശ്മീരി സുന്ദരി വിവാദം അവശേഷിപ്പിച്ചാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. ഐ.പി.എല്‍ ക്രിക്കറ്റ് വിവാദത്തോടെയാണ് സുനന്ദയെ കേരളം അറിയുന്നത്. വിവാദം പിന്നീട് ശശി തരൂരിന്റെ മന്ത്രിസ്ഥാനം തെറുപ്പിച്ചു. എന്നാല്‍ സുനന്ദയെ ശശി വിവാഹം ചെയ്തതോടെ അന്ന് പരന്ന കുപ്രചരണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കേരളം കണ്ടറിഞ്ഞു.
സുനന്ദയെ ഐ.പി.എല്‍ കൊച്ചി ടീമിന്റെ ഓഹരിയുടമയാക്കിയപ്പോള്‍ കേരളത്തിലെ ടീമിനെതിരെ കളിക്കുന്ന ഉത്തരേന്ത്യന്‍ ലോബിയാണ് കല്യാണവാര്‍ത്ത പുറത്തുവിട്ടത്. തരൂരും സുനന്ദയും തമ്മില്‍ പ്രണയമാണെന്നും ശശിതരൂര്‍ വിവാഹമോചനം നേടുന്നതിന്റെ തിരക്കിലാണെന്നുമുള്ള വാര്‍ത്തകളും ഇന്ത്യയൊട്ടാകെ അലയടിച്ചു. ഏറ്റവും ഒടുവില്‍ ശശി തരൂരും സുനന്ദയും ഒത്തുള്ള ചിത്രം കൊല്‍ക്കട്ട ടെലഗ്രാഫ് പ്രസിദ്ധീകരിച്ചതും ചര്‍ച്ചയായി. ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിറ്റേദിവസമാണ് സുനന്ദ ഐ.പി.എല്‍ കൊച്ചിടീമില്‍ ഓഹരിയുടമയാണെന്ന് ലളിത് മോഡി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. സുനന്ദ പുഷ്‌കറിന് പതിനെട്ട് ശതമാനം ഓഹരി കൊച്ചി ഐ.പി.എല്‍. ടീമിന്റെ ഉടമകളില്‍ ഒന്നായ റോന്ദേവൂ കണ്‍സോര്‍ഷ്യത്തിലുണ്ടെന്ന വാര്‍ത്തയാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഈ വിവാദം ടീമിന്റെ അംഗീകാരം പോലും റദ്ദാക്കുന്നതിന്റെ വക്കില്‍ വരെയെത്തിയിരുന്നു.
പിന്നീട് ടീം മാനേജ്‌മെന്റ് ഓഹരിയുടമകളുടെ പട്ടിക ബി.സി.സി.ഐ.ക്ക് സമര്‍പ്പിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. കേന്ദ്രമന്ത്രി ശശി തരൂര്‍ തന്നെ ഇടപെട്ടാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടായത്. കശ്മീരി കുടുംബത്തില്‍ നിന്നുള്ള 54 കാരിയായ സുനന്ദ ദുബായില്‍ റിസോര്‍ട്ട് നടത്തുകയായിരുന്നു. തന്റെ രണ്ടാം ഭാര്യയായ ക്രിസ്റ്റാഗൈല്‍സുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് തരൂരും സുനന്ദയെ വിവാഹം കഴിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha