ശശി തരൂര്‍ ഉടന്‍ രാജി വയ്‌ക്കും, തരൂര്‍ എന്നും വിവാദങ്ങളുടെ കളിത്തോഴന്‍

സുനന്ദ കാരണം തരൂരിന് രണ്ടാമതും മന്ത്രിസ്ഥാനം നഷ്‌ടപ്പെടും. ഒപ്പം കോണ്‍ഗ്രസിനും ശനികാലമായിരിക്കും. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനവും വിദൂരമാക്കും. ഇത് മുതലെടുക്കാന്‍ ബിജെപിയും ഒരുങ്ങിക്കഴിഞ്ഞു. ശശി തരൂരിനെ വളരെ വേഗത്തില്‍ രാജിവയ്‌പ്പിയിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തിരുവനന്തപുരവും പ്രതിഷേധത്താല്‍ ഇളകിക്കഴിഞ്ഞു.
ശശിതരൂരിനെ പോലെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ഇത്രയേറെ വിവാദമുണ്ടാക്കിയ ഒരു നേതാവ് സമീപകാലത്ത് രാജ്യത്തുണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്ന തരൂര്‍ 2009ല്‍ തിരുവനന്തപുരത്ത് പാര്‍ടി സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ കോണ്‍ഗ്രസുകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ക്വോട്ട തരൂരിനെ രക്ഷിച്ചു. ദേശീയഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ മാതൃകയില്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തുപിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കയറി. ഇപ്പോള്‍ ഭാര്യ സുനന്ദയുടെ മരണത്തോടെ വിവാദങ്ങള്‍ രാഷ്ട്രീയ ഭാവി തന്നെ തകര്‍ത്തേക്കാം.
ട്രെയിന്‍ യാത്രകളെ പരിഹസിച്ചുള്ള 'കന്നുകാലി ക്ലാസ്' പ്രയോഗം തരൂര്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. ഐപിഎല്‍ കൊച്ചി ടീമിന്റെ ഉടമസ്ഥതയില്‍ ഒരു പങ്കായ 70 കോടി രൂപ സുനന്ദ പുഷ്‌കറിന് ലഭിച്ചതാണ് മന്ത്രിയായിരുന്ന തരൂരിന്റെ രാജിക്ക് കാരണമായത്. മന്ത്രിസ്ഥാനം പോയെങ്കിലും തരൂര്‍ സുനന്ദയെ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാം വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം കഴിഞ്ഞയുടന്‍ നവദമ്പതികള്‍ ആചാരങ്ങള്‍ ലംഘിച്ച് ചുറ്റമ്പലത്തിനുള്ളില്‍ കടന്നതും വിവാദമായി. പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന സുനന്ദയും തരൂരും തമ്മില്‍ ആംഗ്യങ്ങളിലൂടെ ആശയവിനിമയം നടത്തിയതായിരുന്നു മറ്റൊരു വിവാദം.
മന്ത്രിസ്ഥാനം വീണ്ടും ഏറ്റെടുത്തശേഷം തരൂരും സുനന്ദയും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയതും കോലാഹലങ്ങള്‍ക്ക് കാരണമായി. സ്വീകരണത്തിനിടെ കോണ്‍ഗ്രസുകാര്‍ സുനന്ദയെ അപമാനിച്ചു. ഈയിടെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി കേരളത്തിലെ ഒരു കേന്ദ്രമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തോട് ആദ്യം പ്രതികരിച്ചത് തരൂരാണ്. മന്ത്രിയുടെ മകന്‍ ഗള്‍ഫില്‍ മയക്കുമരുന്നുകേസില്‍ കുടുങ്ങിയപ്പോള്‍ ഔദ്യോഗികപദവി ദുരുപയോഗിച്ച് രക്ഷിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച തരൂരും ഖലീജ് ടൈംസിന്റെ ദുബായ് ലേഖകന്‍ മുആസ് ശബാദ്രിയും തമ്മിലുള്ള അഭിമുഖം സുനന്ദ അലങ്കോലപ്പെടുത്തി. അഭിമുഖത്തിനിടെ കയറിവന്ന സുനന്ദ തരൂരിനോട് ''നിങ്ങള്‍ തീര്‍ച്ചയായും ഈ പണി നിര്‍ത്തേണ്ടതുണ്ടെന്ന്'' ആക്രോശിച്ചു. മന്ത്രി പരിഭ്രമിച്ച് സ്ഥലംവിട്ടു. തുടര്‍ന്ന് പത്രലേഖനോട് സുനന്ദ ഇങ്ങനെ പറഞ്ഞു: ''ഇതുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങളെ വെറുക്കുന്നത്. അര്‍ണാബ് ഗോസ്വാമിയുടെമേല്‍ മദ്യം ഒഴിച്ച എനിക്ക് നിങ്ങളോട് അങ്ങനെ കാണിക്കാന്‍ കഴിയില്ലെന്ന് കരുതുന്നുണ്ടോ''. അഹങ്കാരവും ഗര്‍വും വരേണ്യബോധത്തിന്റെ ആക്രോശവും തിരിച്ചറിഞ്ഞെന്നാണ് ഖലീജ് ടൈംസ് ഇതിനോട് പ്രതികരിച്ചത്.
ഏറ്റവും ഒടുവില്‍ ഐഎസ്‌ഐ ബന്ധമുള്ള പത്രപ്രവര്‍ത്തകയുമായുള്ള തരൂരിന്റെ പ്രണയവാര്‍ത്തകള്‍ കോണ്‍ഗ്രസിനെ അപകടത്തിലാക്കുമെന്ന് കണ്ട് ഇരുവരെയുംകൊണ്ട് നിഷേധക്കുറിപ്പ് ഇറക്കിച്ചു. പക്ഷേ, സുനന്ദയും തരാറും ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകള്‍ നിഷേധത്തിലൂടെ ഇല്ലാതായില്ല. ഈ വിവാദങ്ങളെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടിയുമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha