ഇനി ഊരിപ്പോരാന്‍ പാടുപെടും, ലോക്കര്‍ കാലിയായതല്ല, കാലിയാക്കിയതാണ്, പരിശോധനക്ക് മുന്‍പേ ലോക്കര്‍ കാലിയാക്കിയത് ഭാര്യ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങള്‍

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിന് എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധനയ്ക്ക് മുമ്പ് കാലിയാക്കിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. അനധികൃത സ്വത്ത് സമ്പാദനകേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ ബാബു ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയത് വിജിലന്‍സ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തി.
ബാബുവിന്റെ ലോക്കര്‍ കാലിയാക്കുന്ന ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്ബിടി ബാങ്കിലെ ലോക്കര്‍ ബാബുവിന്റെ ഭാര്യ ഗീത തുറക്കുന്ന ദൃശ്യങ്ങളാണ് വിജിലന്‍സിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസമാണ് ലോക്കര്‍ തുറന്ന് രേഖകളും പണവും നീക്കിയതെന്നാണ് നിഗമനം. ബാബുവിന്റെ ലോക്കറില്‍ നിന്നും തെളിവുകളൊന്നും കണ്ടെത്താനാവാത്തത് വിജിലന്‍സിനെ കുഴക്കിയിരുന്നു. ഇതിനിടയിലാണ് വിജിലന്‍സ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബാബുവിന്റെ ലോക്കറില്‍ പരിശോധന നടത്തിയ സംഘത്തിന് ഒഴിഞ്ഞ ലോക്കര്‍ മാത്രമായിരുന്നു കാണാനായത്. ബാബു നേരത്തെ തന്നെ തെളിവു മുക്കിയതാണെന്ന സംശയവുമായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ബാബുവിന്റേയും വടക്കേക്കോട്ട എസ്ബിഐ ശാഖയില്‍ ഭാര്യ ഗീതയുടേയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. ഇളയ മകള്‍ ഐശ്വര്യയുടെ പേരില്‍ എറണാകുളം തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. എശ്വര്യയുടെയും, ഭര്‍ത്താവിന്റെയും പേരിലായിരുന്നു ലോക്കര്‍. ആകെ 270 പവന്‍ സ്വര്‍ണ്ണമാണ് ഇതു വരെ കണ്ടെത്തിയിട്ടുള്ളത്.
ഓരോ സ്ഥലത്തും പരിശോധനയില്‍ കണ്ടെത്തിയ വസ്തുവകകള്‍ അതതിടത്ത് സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും, ബിനാമി ഇടപാടുകാരെന്ന് സംശയിക്കുന്നവരെപ്പറ്റിയും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് നേരത്തെ മരവിപ്പിച്ചിരുന്നു. ബാബുവിന്റെയും രണ്ട് മക്കളുടേയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് 180 ഗ്രാം സ്വര്‍ണവും , 8 ലക്ഷം രൂപയും വിവിധ ഭൂമിയിടപാടുകളുടെ രേഖകളും കണ്ടെത്തിയിരുന്നു.
മന്ത്രിയായിരുന്ന കാലയളവില്‍ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച എഫ്.ഐ.ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2016 വരെ ബാബുവിന്റെ ആകെ ആസ്തി 1.90 കോടിയാണ്. സ്വര്‍ണം, ഭൂമി, വാഹനം എന്നിവയുടെ മൂല്യം കണക്കാക്കിയാണ് ഇത്രയും വ്യക്തമാക്കിയിരുന്നത്.
എസ്.ബി.ടിയുടെ നാല് അക്കൗണ്ടുകളിലായി 17.13 ലക്ഷം നിക്ഷേപമുണ്ടെന്നും ഭാര്യക്ക് 7.45 ലക്ഷത്തിന്റെ സ്വര്‍ണവും വീടും കെട്ടിടങ്ങളുമടക്കം 1.65 കോടിയുടെ ആസ്തിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഒരു ബാധ്യതയും ഇല്ലാതെ മന്ത്രിസ്ഥാനത്തുള്ള വരുമാനം കൊണ്ട് മാത്രമാണ് കെ. ബാബുവും കുടുംബവും ഇത്രയും ആസ്തി നേടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കെ ബാബുവും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഭൂമിയിടപാടുകളും സ്വത്തുക്കളും വിജിലന്‍സ് അന്വേഷിച്ചിരുന്നു. എന്നാല്‍ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയില്‍ കണക്കുകൂട്ടിയ അത്രയും ആസ്ഥി കണ്ടെത്താന്‍ സാധിക്കാത്തതോടെയാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























