ദുരൂഹത മാറാതെ കോകിലയുടെ മരണം; സര്‍വ്വത്ര സംശയങ്ങള്‍, അന്വേഷണം വിരല്‍ ചൂണ്ടുന്നത് കൊലയിലേക്കെന്ന് സൂചന

കൊല്ലം നഗരസഭാ കൗണ്‍സിലര്‍ കോകില എസ് കുമാറും അച്ഛനും വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ പോരാടിയതാണ് കോകിലയുടെ മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. ബിജെപി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. ഏതാനും മാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് മൂന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചതായി ബിജെപി ആരോപിക്കുന്നു, മൂന്നു മരണങ്ങളും ദുരൂഹമാണെന്ന് ബിജെപിയുടെ ആരോപണം.
കോകിലയുടെ മരണത്തില്‍ ഒരു യുവാവിനെ അറസ്റ്റു ചെയ്‌തെങ്കിലും അത് വാഹനാപകടമാണോ എന്ന് സംശയിക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചു എന്നാണ് പോലീസ് കരുതുന്നത്. മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാകാതിരിക്കാന്‍ സംഭവദിവസം കാര്‍ നിരത്തു വക്കില്‍ ഒതുക്കി ഡ്രൈവര്‍ സ്ഥലം വിട്ടതായും പോലീസ് കരുതുന്നു. പിറ്റേന്ന് ഡ്രൈവറെ കണ്ടെത്തിയെങ്കിലും സംഭവസമയത്ത് അയാള്‍ മദ്യപിച്ചിരുന്നോ എന്ന ശാസ്ത്രീയ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.
കോകിലയും പിതാവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കൗണ്‍സിലര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കോകില കാഴ്ച വച്ചിരുന്നത്. കൊല്ലം നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറാണ് കോകില. പ്രതിരക്ഷത്തിനു പോലും കോകിലയെ കുറിച്ച് പറയാന്‍ യാതൊന്നുമില്ല.
വാഹനാപകടമാകുമ്പോള്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് ഉത്തരവാദികളെ രക്ഷപ്പെടുത്താനാവും. കോകിലയുടെ ഡിവിഷനില്‍ മയക്കു മരുന്ന് വില്പന സജീവമാണ്. ഇതിനെതിരെ കോകില രംഗത്തെത്തുകയും ശക്തരായ പോലീസ് ബിറ്റ് സ്ഥലത്ത് പതിവാക്കുകയും ചെയ്തു. ഇതോടെ മയക്കു മരുന്ന് ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ പതിനാലാം തീയതി ശക്തികുളങ്ങര ഭാഗത്ത് ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തശേഷം രാത്രി വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ മടങ്ങുന്ന വഴി ദേശീയപാതയില്‍ കാവനാട് ജങ്ഷനടുത്തുവച്ച് അമിതവേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. എന്നാല്‍ ഇവരെ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. വാഹനത്തെ പോലീസ് ആളൊഴിഞ്ഞ രീതിയില്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല . ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കോകില സംഭവ സ്ഥലത്തുവെച്ചുതന്നെ മരണമടയുകയായിരുന്നു. ഷാര്‍ജയില്‍ വിദ്യാര്‍ത്ഥിയായ ഒരു യുവാവാണ് വാഹനം ഓടിച്ചിരുന്നതെന്ന് മാത്രമേ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. 23 വയസ്സുകാരിയായ കോകില ബിജെപിയുടെ പ്രവര്‍ത്തകയാണ്.
ഈ രീതിയില്‍ തിരുവനന്തപുരത്തും ഒരു ബിജെപി വനിതാ നേതാവ് അപകടത്തില്‍പ്പെട്ടിരുന്നു. അന്വേഷണം ശക്തമാകുന്നില്ല എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലത്തും മറ്റുമായി പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. പറയത്തക്ക ശത്രുക്കളൊന്നും കോകിലയ്ക്കില്ലായിരുന്നു എന്നാണ് ബന്ധുക്കളും അയാള്‍ വാസികളും പറയുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി തേവള്ളി ഡിവിഷനില്‍ നിന്ന് കൊല്ലം കോര്‍പ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറാണ് കോകില. കൊല്ലം കോര്‍പ്പറേഷനിലെ 55 കൗണ്‍സിലര്‍ മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കൂടിയാണ് കോകില. ചെറുപ്രായത്തില്‍ത്തന്നെ ഇങ്ങനെയൊരു സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ പലര്‍ക്കും കോകിലയുടെ നേട്ടങ്ങളായില്‍ കല്ലുകടി ഉണ്ടായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
ചെറുപ്രായത്തിനിടയില്‍ തന്നെ വിദ്യാഭ്യാസ, സാംസ്‌കാരിക പൊതു പ്രവര്‍ത്തനരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കോകിലയ്ക്ക് കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട തേവള്ളി ഡിവിഷനില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അതിന് പരിഹാരം കണ്ടെത്തുന്നതിനും അക്ഷീണമായി പ്രവര്‍ത്തിക്കാന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ കോകിലക്കായി.കൗണ്‍സില്‍ കൂടുന്ന അവസരങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് കോകില പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് തന്റെ മികവ് തെളിയിച്ച കോകില ഒരു നല്ല നര്‍ത്തകി കൂടിയായിരുന്നു. വൈവാഹിക ജീവിതത്തിലേക്ക് കടക്കാനിരുന്ന കോകില എസ്.കുമാറിന്റെ വിയോഗം കോര്‍പ്പറേഷനും തേവള്ളി ഡിവിഷനിലെ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. ഫലപ്രദമായി അന്വേഷണമാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha

























