തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം വാഴമുട്ടത്ത് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്കിടിച്ച് ഹൈവേ പൊലീസ് എസ്െഎയ്ക്ക് ഗുരുതര പരിക്ക്. സിറ്റി കണ്‍ട്രോള്‍ റൂം എസ്െഎ സതീഷ്‌കുമാറിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് വാഴമുട്ടത്താണ് സംഭവം. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വേഗം അല്‍പം കുറച്ചെങ്കിലും ഉടന്‍ തന്നെ പെട്ടെന്ന് മുന്നോട്ടെടുത്ത ബൈക്ക് ഇടിച്ച് എസ്‌ഐ താഴെ വീണു.
താഴെ വീണെങ്കിലും സ്ഥലത്തുനിന്ന് രക്ഷപെട്ട ബൈക്ക് യാത്രക്കാരായ മുഹമ്മദ് നൗഫി, ഷിബു എന്നിവരെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐയുടെ നില ഗുരുതരമാണെന്നും അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ ഷിജു സ്റ്റാന്‍ലി പറഞ്ഞു.
https://www.facebook.com/Malayalivartha

























