മലപ്പുറം വെട്ടത്തൂരില്‍ അധ്യാപികയും മക്കളും മരിച്ച നിലയില്‍

മലപ്പുറം വെട്ടത്തൂരില്‍ അധ്യാപികയേയും മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയുമായ ജിഷമോള്‍ (35), മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജിഷേയേയും അന്നയേയും കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലും ആല്‍ബര്‍ട്ടിനെ മുറിയ്ക്കുള്ളിലുമാണ് കണ്ടെത്തിയത്. ജിഷ ആശുപത്രിയില്‍ എത്തിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
വിദേശത്തായിരുന്ന ജിഷയുടെ ഭര്‍ത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























