അമീറിനെ പ്രതിയാക്കിയതോടെ കേസ് അവസാനിപ്പിച്ച് പോലീസ്: സൗമ്യക്കേസുപോലെ ഇതും എത്തിച്ചേരുമെന്നും വാദങ്ങള്‍

ജിഷയെ കൊന്നത് അമീറല്ലെന്ന പരാതിയുമായി സഹോദരന്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണ പ്രഹസനത്തിന്റെ ചുരുളഴിഞ്ഞത്. അമീറല്ല സുഹൃത്ത് അനാറാണ് ജിഷയെ വധിച്ചതെന്നാണ് സഹോദരന്‍ വെളിപ്പെടുത്തിയിരിക്കുന്നത് ബാക്കിയെല്ലാം പോലീസുണ്ടാക്കിയ കെട്ടു കഥയാണെന്നാണ് അമീറും സഹോദരനും പറയുന്നത്.
അമീറാണ് പ്രതിയെന്ന വാക്കില്‍ ജിഷയുടെ അമ്മയും ഉറച്ചു നിന്നതോടെയാണ് സംശയങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. പ്രതിയാക്കാന്‍ പറ്റിയ ഇതര സംസ്ഥാനക്കാരെ തേടി പോലീസ് അലയുകയാണ് . യഥാര്‍ത്ഥ പ്രതിയെ പോലീസ് മറച്ചു വച്ചത് ഉന്നതന്റെ സംരക്ഷണത്തിനു വേണ്ടിയാണെന്നും ആരോപണം ഉയരുന്നു.
അനാര്‍ ജിഷയുടെ കൊലപാതക സമയത്ത് ഒപ്പമുണ്ടായിരുന്നതായി അമീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത് സംബന്ധിച്ച് ഒരു അന്വേഷണവും നടന്നില്ല.
അനാറും അമീറും വാടക കൊലയാളികളാണെന്ന് പോലീസ് ഒരു സമയത്ത് സംശയിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ തൊഴിലാളികളെ വാടകയ്ക്ക് എടുത്തതു ആരാണെന്നു കണ്ടെത്തണം. അങ്ങനെയൊരു അനേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പകരം അമീറിനെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കുകയാണുണ്ടായത്. ഇത് അമീറിനെയും അനാറിനേയും രക്ഷിക്കാനുള്ള തന്ത്രമാണോ എന്നും സംശയിക്കുന്നവരുണ്ട്. പ്രതിക്ക് വേണ്ടി വാദിക്കാന്‍ പലരും എത്തുമ്പോള്‍ ഇരയാക്കപ്പെട്ടവര്‍ക്കും വീട്ടുകാര്‍ക്കും എന്നും കണ്ണീരും കൈയ്യും മാത്രം മിച്ചം. സൗമ്യ വധക്കേസുപോലെ വാലും തലയുമില്ലാത്ത റിപ്പോര്‍ട്ടുമായി എത്തുന്ന കേസ് കോടതി ചവറ്റുകുട്ടയില്‍ തള്ളും. ഗോവിന്ദച്ചാമിയെപ്പോലെ അമീറും ഉടന്‍ പുറത്തിറങ്ങും. എന്നിട്ട് വീണ്ടും പഴയപണി തന്നെ തുടരും. സമൂഹത്തിന് ഭീഷണിയായ ഇത്തരം കൊടുംക്രിമിനലുകളുടെ അവസാനം കാണാനുള്ള ശിക്ഷകളാണ് വേണ്ടത്. അതില്ലാതെ എല്ലാവരും ഒത്ത് കേസ് വിട്ടുപോകുന്നതാണ് ഇന്നത്തെ സ്ഥിതി. കേരളമേ ലജ്ജിക്കൂ. പ്രിയ സോദരിമാരേ മാപ്പ് ഇവിടെ ഇങ്ങനെയെ നടക്കാവൂ എന്നാണ് പലര്‍ക്കും വാശി. എന്തുചെയ്യാന്‍. കൊലചെയ്യുന്നവന്‍ കൊല്ലപ്പെടുക തന്നെ വേണം.
https://www.facebook.com/Malayalivartha

























