എസ് ഐ അയച്ച അശ്ലീല വീഡിയോ പിന്നെന്തൊക്കെ സംഭവിക്കാം

സബ് ഇന്‍സ്‌പെക്ടര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല വീഡിയോ അയച്ചാല്‍ എന്തു ചെയ്യും. ആലപ്പുഴയിലാണ് സംഭവം. അരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വോയ്‌സ് ഓഫ് എഴുപുന്ന എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് എസ്‌ഐ അശ്ലീല സന്ദേശം അയച്ചത്. ഇതില്‍ നൂറ്റിഅന്‍പതോളം അംഗങ്ങളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് അധികവും. എഴുപുന്ന ലഹരിമാഫിയ സജീവമായി പ്രവര്‍ത്തിക്കുന്ന സ്ഥലമാണ്. ലഹരിമാഫിയയ്‌ക്കെതിരെ രംഗത്തെത്തിയ ചിലരാണ് എഴുപുന്നയുടെ ശബ്ദം എന്ന പേരില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്.
അശ്ലീ വീഡിയോ ഷെയര്‍ കിട്ടിയ ദിവസം തന്നെ ചിലര്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് മേധാവി അന്വേഷണം നടത്തിയെങ്കിലും വീഡിയോ ഷെയര്‍ ചെയ്തത് എസ് ഐ ആണെന്നതിനു തെളിവൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം. മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് ലഭിച്ച വീഡിയോ അബദ്ധവശാല്‍ എസ്‌ഐ അയച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു എന്നാല്‍ മറ്റൊരു പരാതിയില്‍ ലഭിച്ച വീഡിയോ അബദ്ധവശാല്‍ ഷെയര്‍ ചെയ്തതെന്നും പോലീസ് വിശദീകരണം വിശ്വസിക്കത്തക്കതല്ല.
ലഹരിമാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതു കാരണമാണ് എസ്‌ഐയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം സംഭവിച്ചതെന്നും കേള്‍ക്കുന്നു.
ഏഴുപുന്നയിലെ ചില റിസോര്‍ട്ട് ഉടമകളും ഭരണകക്ഷി നേതാക്കളുമാണ് സംശയത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എഴുപുന്നയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയ സജീവമായിട്ടുള്ളത്. ഭരണകക്ഷി നേതാക്കളുടെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha

























