കൊല്ലത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; കൊല്ലം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു രാസവളം കൊണ്ടുപോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ കല്ലുകടവില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. 22 ബോഗികളില്‍ ഒന്‍പതെണ്ണമാണ് പാളം തെറ്റിയത്. ഇതില്‍ നാലു ബോഗികള്‍ മറിഞ്ഞു. രാത്രി 12.30 ഓടെയാണ് അപകടം. ആര്‍ക്കും പരുക്കില്ലെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാളം തകര്‍ത്തുകൊണ്ട് ബോഗികള്‍ പുറത്തേക്കു പോകുകയായിരുന്നു. ട്രാക്കിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. രാത്രി 12.10നാണു ഗുഡ്‌സ് ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടത്. റയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോഗികള്‍ പാളത്തില്‍നിന്നു മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്.
ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കൊല്ലത്തിനും എറണാകുളത്തിനുമിടയിലൂടെയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. പത്തു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗീകമായേ സര്‍വിസ് നടത്തുകയുള്ളൂ. എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും വൈകുന്നതിനു സാധ്യതയുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍;
കൊല്ലം - ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56300) ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56302) എറണാകുളം - ആലപ്പുഴ പാസഞ്ചര്‍ (നമ്പര്‍: 56303) ആലപ്പുഴ - കൊല്ലം പാസഞ്ചര്‍ (നമ്പര്‍: 56301) കൊല്ലം - എറണാകുളം പാസഞ്ചര്‍ (നമ്പര്‍: 56392) എറണാകുളം - കായംകുളം പാസഞ്ചര്‍ (നമ്പര്‍: 56387) കൊല്ലം - എറണാകുളം മെമു (നമ്പര്‍: 66300) എറണാകുളം - കൊല്ലം മെമു (നമ്പര്‍: 66301) കൊല്ലം - എറണാകുളം മെമു (നമ്പര്‍: 66302) എറണാകുളം - കൊല്ലം മെമു (നമ്പര്‍: 66303)
എറണാകുളം - കൊല്ലം മെമു (നമ്പര്‍: 66307) കൊല്ലം - എറണാകുളം മെമുവും (നമ്പര്‍: 66308) കോട്ടയം - കൊല്ലം പാസഞ്ചറും (നമ്പര്‍: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.
https://www.facebook.com/Malayalivartha