തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കി; സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍: നടപടി നെടുമ്പാശേരി പൊലീസിന്റേത്

പട്ടിയെ തൊട്ടു മാവേലി പെട്ടു. തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലി അറസ്റ്റില്‍. നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെങ്ങമനാട് പഞ്ചായത്തിലെ തെരുവുനായ്ക്കളെ കൊല്ലാനാണ് ജോസ് മാവേലി നേതൃത്വം നല്‍കിതെരുവുനായ വിമുക്ത മാതൃക പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ നാല് മുതല്‍ ഒന്‍പത് വരെ വാര്‍ഡുകളില്‍ നിന്ന് 30ഓളം തെരുവുനായ്ക്കളെയാണ് കൊന്നത്. കൊന്നൊടുക്കുന്ന നായ്ക്കളെ നിയമപരമായി പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും മറ്റ് നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അനുയോജ്യമായ സ്ഥലത്ത് കുഴിച്ച് മൂടുക. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിലെ 18 മെമ്പര്‍മാരും തെരുവുനായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയുമായി ഇത് സംബന്ധമായി കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പ് വച്ചിരുന്നു.
പേ വിഷബാധയേറ്റ നായ്ക്കള്‍ എന്ന വേര്‍തിരിവില്ലാതെ മുഴുവന്‍ തെരുവുനായ്ക്കളും ഉപദ്രവകാരികളാണെന്നും അതിനാല്‍ എല്ലാ തെരുവ് നായ്ക്കളെയും കൊന്നൊടുക്കുകയാണ തെരുവ് നായ ഉന്മൂലന സംഘത്തിന്റെ ലക്ഷ്യമെന്ന് സംഘം ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha