Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടിയേരി, പിണറായി, വിഎസ് എന്നിവരുടെ മക്കള്‍ മാഹാത്മ്യവും ശിവകുമാറിന്റെ ആശുപത്രിയും തുറന്ന് കാട്ടി വിജിലന്‍സില്‍ മൊഴി

20 SEPTEMBER 2016 09:24 AM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് ഭവന പദ്ധതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്തു..എം.ആര്‍. റാണി ലക്ഷ്മിയെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്..പാവങ്ങളുടെ പണം കൊണ്ട് ഭർത്താവിന് സമ്മാനം..

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു

കരുവാറ്റയിലെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി..പെണ്‍കുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി..

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു

കേരളത്തിലെ അടുത്തിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിജിലന്‍സിന് മൊഴി നല്‍കി. കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്പി സുനില്‍ ബാബു മുന്‍പാകെ നല്‍കി. ഇടത്, വലത് മുന്നണികളിലെ നേതാക്കളെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഒന്നിനെക്കുറിച്ചും ഇതുവരെ ആരും പരാതിപ്പെടാതിരുന്ന സാഹചര്യത്തിലാണ് കത്തയച്ചതെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കത്തില്‍ സൂചിപ്പിച്ചിരുന്ന കാര്യങ്ങള്‍ സംബന്ധിച്ചും കൂടുതലായുള്ള വിവരങ്ങളുമാണ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് നല്‍കിയത്. ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ.
അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി. മുരളീധരന്‍, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് ഓഫീസിലെത്തി മൊഴി നല്‍കാന്‍ എസ്പി ആവശ്യപ്പെടുകയായിരുന്നു. മൊഴിയെടുക്കല്‍ ഒന്നര മണിക്കൂറോളം നീണ്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേരളത്തിലുടനീളം ഉണ്ടാക്കിയിട്ടുള്ള കാര്‍ അക്‌സസറീസ്, ഫാന്‍സി ലൈറ്റ്, ഫര്‍ണിച്ചര്‍ വ്യവസായ ശൃംഖലകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ചാണ് മാനേജ്‌മെന്റ് ബിരുദം എടുത്തത്. ഇതിനുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്നെന്ന് കണ്ടെത്തണം. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്റെ മകളുടെ രണ്ടു മക്കള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ എംബിബിഎസിന് പ്രവേശനം നേടിയാണ് പഠിക്കുന്നത്.

വന്‍ തുക നല്‍കി മാനേജ്‌മെന്റ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടാന്‍ പണം എവിടെനിന്നാണ് ലഭിച്ചത്. പണം നല്‍കാതെയാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിക്കുന്നതെങ്കില്‍ എന്തു ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. മുന്‍ മന്ത്രിയും എംഎല്‍എയുമായ വി.എസ്. ശിവകുമാര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണം തുടങ്ങിയ കാര്യങ്ങളാണ് വിജിലന്‍സിന് രേഖാമൂലം മൊഴിയായി നല്‍കിയതെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ വിഷയത്തിലുള്ള പാര്‍ട്ടിയുടെ അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (13 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (19 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (22 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (45 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends