രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി.
പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് അവധി നൽകാൻ ജില്ലാ കലക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായി നവംബർ 27നാണ് രാഷ്ട്രപതി ജില്ലയിൽ എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്കൂളുകൾക്കാണ് അവധി ബാധകമാകുക.
"
https://www.facebook.com/Malayalivartha


























