പണമടച്ചാല്‍ കല്യാണവീട്ടിലും കാവലിന് പൊലീസ്; പ്രതിഷേധിക്കാനൊരുങ്ങി അസോസിയേഷനുകള്‍

വീട്ടുകാര്‍ പറഞ്ഞാലും പോലീസ് അനുസരിക്കും.സ്വകാര്യ ചടങ്ങുകള്‍ക്ക് പൊലീസിനെ വിന്യസിപ്പിക്കുന്നതിനെതിരേ സേനയില്‍ അമര്‍ഷം പുകയുന്നു. യാതൊരു സുരക്ഷാസംവിധാനവും ആവശ്യമില്ലാത്ത ചടങ്ങുകളിലാണു യൂണിഫോമിട്ട പൊലീസുകാരെ ഇപ്പോള്‍ വിന്യസിപ്പിക്കുന്നത്.
ട്രഷറിയില്‍ പണമടിച്ചാല്‍ സി.ഐ. റാങ്ക് വരെയുള്ള പൊലീസുകാര്‍ വീട്ടുപടിക്കല്‍ കാവലിനെത്തും. സേനയുടെ ആത്മവീര്യം കെടുത്തുന്ന ഉത്തരവിനെതിരേ പൊലീസിലെ ഇടത് വലത് സംഘടനാ ഭാരവാഹികള്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിക്കാനുള്ള തയാറെടുപ്പിലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
പണമടച്ചാല്‍ പൊലീസിനെ ആര്‍ക്കും വിട്ടുകൊടുക്കാമെന്ന് 2012 ലാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും വിഐപിമാര്‍ പങ്കെടുക്കുന്ന സ്വകാര്യ പരിപാടികള്‍ക്കും മറ്റുമേ പൊലീസുകാരുടെ സേവനം തേടിയിരുന്നുള്ളൂ. അടുത്തിടെ വ്യക്തികളുടെ വീട്ടിലെ പരിപാടികള്‍ക്കുവരെ പൊലീസിന്റെ സേവനം ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം ആദ്യവാരം ഒരു വീട്ടിലെ കല്യാണച്ചടങ്ങിന് വഴിയൊരുക്കാന്‍ കോഴിക്കോട് റൂറല്‍ ആംഡ് ബെറ്റാലിയനിലെ (സായുധസേന) എട്ടു പൊലീസുകാരെയാണ് വിന്യസിപ്പിച്ചത്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 11 വരെ കല്യാണവീട്ടിനു മുന്നില്‍ ഡ്യൂട്ടിചെയ്യണമെന്നാണു പൊലീസുകാര്‍ക്ക് നല്‍കിയ നിര്‍ദേശം. ഒരു എഎസ്‌ഐയും ഏഴു സിവില്‍പോലീസുകാരുമാണ് യൂണിഫോമില്‍ കല്യാണവീട്ടിലെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം കാണിച്ചുകൊടുത്തത്.
കല്യാണച്ചടങ്ങ് സുഗമമാക്കാന്‍ പൊലീസിനെ വിന്യസിപ്പിച്ചത് സേനയ്ക്കുള്ളില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിനുള്ള സ്ഥാനം നഷ്ടപ്പെടുന്ന രീതിയിലാണു കല്യാണ വീട്ടിനു മുന്നില്‍ കാവല്‍ നിന്നതെന്നാണു പൊലീസുകാര്‍ പറയുന്നത്.
കല്യാണ വീടുകളിലും മറ്റു സ്വകാര്യച്ചടങ്ങുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായി സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെയാണു ഏല്‍പ്പിക്കാറുള്ളത്. ഇവിടെയും സ്വകാര്യ ഏജന്‍സികളിലുള്ളവരുണ്ട്. ഇതിനു പുറമേയാണു യൂണിഫോമിട്ട പൊലീസുകാരെ വിന്യസിപ്പിച്ചത്. പക്ഷേ അടുത്തിടെ വടക്കന്‍ മലബാറില്‍ കല്യാണത്തോടനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ കൂടിയതും പോലീസ് ഗൗരവമായി കാണുന്നുണ്ട്.
https://www.facebook.com/Malayalivartha

























