ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പെണ്‍കുട്ടിയെ വിറ്റത് സഹോദരന്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടിയെ വിറ്റത് സഹോദരന്‍ തന്നെയെന്ന് വ്യക്തമായി.
കഴിഞ്ഞ ദിവസം എറണാകുളത്ത് കമ്മട്ടിപ്പാടം കേന്ദ്രമാക്കിപവര്‍ത്തിക്കുകയും പിടിയിലാകുകയും ചെയ്ത ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നു പോലീസ് മോചിപ്പിച്ച കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് സഹോദരന്‍ ഇപ്രകാരം വിറ്റത്. പോലീസ് ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഒപ്പം ഉണ്ടായിരുന്നവര്‍ പിടിയിലായതറിഞ്ഞ് കൊല്‍ക്കത്തയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കൊച്ചിയിലെത്തിച്ചു. കൊല്‍ക്കത്ത ബോംഗാ ജില്ല ഢാക്കൂര്‍ നഗര്‍ സ്വദേശിയായ റിപ്പോണ്‍(23) ആണു സംഭവത്തില്‍ പിടിയിലായത്. വന്‍തുക പ്രതിഫലം വാങ്ങിയാണ് ഇയാള്‍ സഹോദരിയെ കൊച്ചി പെണ്‍വാണിഭ സംഘത്തിനു വിട്ടുകൊടുത്തതെന്നും പോലീസ് പറഞ്ഞു.
എറണാകുളം കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണു റിപ്പോണ്‍. നാലു വാര്‍ഷമായി ബംഗളുരുവില്‍ താമസിക്കുന്ന ഇയാള്‍ അവിടെ പെണ്‍വാണിഭ സംഘങ്ങളുടെ ഇടനിലക്കാരനാണ്.
എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം കമ്മട്ടിപ്പാടത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അജി ജോണ്‍ എന്നു വിളിക്കുന്ന ജോണി ജോസഫ് (42), റെജി മാത്യു(32), മനീഷ് ലാല്‍(27) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അജി ജോണും റിപ്പോണും ചേര്‍ന്ന് ബംഗളുരു കേന്ദ്രീകരിച്ച് ഓണ്‍െലെന്‍ പെണ്‍വാണിഭം നടത്തിയതായും കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ വീണതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























