വടകരയില്‍ പാളത്തില്‍ സ്‌കൂട്ടര്‍ വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടിത്തെറിപ്പിച്ച് ജനശതാബ്ദി ട്രെയിന്‍ കടന്നു പോയി; ഒഴിവായത് വന്‍ ദുരന്തം

കൊല്ലത്തെ ട്രെയിന്‍ അപകടത്തിനു പിന്നാലെ കോഴിക്കോട്ടു നിന്നും ട്രെയിന്‍ അട്ടിമറി ശ്രമ വാര്‍ത്ത. കോഴിക്കോട് വടകരയിലാണ് സംഭവം. പാളത്തില്‍ സ്‌കൂട്ടര്‍ വച്ച് ജനശതാബ്ദി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായി. എന്നാല്‍, സ്‌കൂട്ടര്‍ തട്ടിത്തെറിപ്പിച്ച് ട്രെയിന്‍ കടന്നു പോകുകയായിരുന്നു. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. മോഷ്ടിച്ച സ്‌കൂട്ടറാണ് പാളത്തില്‍ സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌റ്റേഷനു സമീപത്തെ ഒരു വീട്ടിലെ ബൈക്ക് അഗ്‌നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 12082 നമ്പര്‍ ജനശതാബ്ദി ട്രെയിനാണ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. 11 മണിയോടടുത്താണ് പ്രദേശത്തുകാരൊക്കെ അവിടെ നിന്നു പോയത്. എന്നാല്‍ അതുവരെ അവിടെ അത്തരത്തിലൊരു സംഭവം ഉണ്ടായിരുന്നില്ല. പാളത്തില്‍ അങ്ങനെയൊരു സ്‌കൂട്ടറും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. 11.10നു ശേഷമാണ് ട്രെയിന്‍ കടന്നു പോയത്. ഈസമയം ട്രാക്കിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് വണ്ടി കടന്നു പോകുകയായിരുന്നു.റെയില്‍വെ സ്‌റ്റേഷനു സമീപം താമസിക്കുന്ന ഒരാളുടേതാണ് സ്‌കൂട്ടര്‍ എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ സ്‌കൂട്ടര്‍ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണ്. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഛിന്നഭിന്നമായിപ്പോയി. വടകര ചോറോട് സ്വദേശിയുടേതാണ് സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ മോഷണം പോയതാണെന്നും എന്നാല്‍ ഇത് താന്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. നേരം വെളുത്തപ്പോള്‍ ഉമ്മ പറഞ്ഞിട്ടാണ് സ്‌കൂട്ടര്‍ കാണാനില്ലെന്ന് അറിഞ്ഞത്. അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ജാബിറിനെ തേടി പൊലീസ് എത്തിയത്. ജാബിറിന്റെ തൊട്ടടുത്ത വീട്ടിലെ ബൈക്കും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബൈക്ക് അഗ്‌നിക്കിരയാക്കിയ നിലയില്‍ കണ്ടെത്തി
https://www.facebook.com/Malayalivartha

























