ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
കര്‍ണാടക സ്വദേശിയായ ജസ്റ്റിസ് ശാന്തനഗൗഡര്‍ 2003 മേയ് മുതല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായിരുന്നു.
2004 സെപ്റ്റംബറില്‍ കര്‍ണാടക ഹൈകോടതിയില്‍ ജസ്റ്റിസായി. കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറിയെത്തിയ അദ്ദേഹം ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ പിന്‍ഗാമിയായി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുകയായിരുന്നു. ജസ്റ്റിസ് അശോക്ഭൂഷന്റെ പിന്‍ഗാമിയായാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ആകുന്നത്.
https://www.facebook.com/Malayalivartha

























