കെഎപി ക്യാമ്പിലെ കുളിമുറിയില്‍ എത്തിനോക്കി മൊബൈലില്‍ പകര്‍ത്തിയ സംഭവം: എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുട്ടികള്‍ അറസ്റ്റില്‍

കാലം മാറി കുട്ടികളും. കെഎപി ക്യാമ്പിലെ പൊലീസുകാരുടെ കുളിമുറിയില്‍ സ്ത്രീകള്‍ കുളിക്കുന്നത് എത്തിനോക്കിയ സംഭവത്തില്‍ എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെയുള്ള മൂന്ന് കുട്ടികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് അഡി.എസ്. ഐ ശശിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ കോര്‍ട്ടില്‍ ഹാജരാക്കി.ഇവര്‍ക്ക് ജാമ്യം നല്‍കുകയും കൗണ്‍സിലിങിന് വിധേയമാക്കുകയും ചെയ്ാന്‍ കയോടതി ഉത്തരവിട്ടു.
മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവത്തില്‍ തളിപ്പറമ്പ പൊലീസില്‍ പരാതി ലഭിച്ചത്.ഒളിഞ്ഞ് നോക്കുകയും രംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തവെന്നാണ് പരാതി.എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിഞ്ഞ് നോക്കിയത് സത്യമാണെങ്കിലും മൊബൈലില്‍ പകര്‍ത്തി എന്നുള്ളത് കളവാണെന്നും തെളിയുകയായിരുന്നു.ഇതിനാണ് കുട്ടികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























